ഗെയ്‌ലിനെ വെട്ടാന്‍ രോഹിത്തിന് വേണ്ടത് വെറും രണ്ട് സിക്‌സ്; ടി-20 ലോകകപ്പില്‍ കിടിലന്‍ നേട്ടവുമായി ഹിറ്റ്മാന്
Sports News
ഗെയ്‌ലിനെ വെട്ടാന്‍ രോഹിത്തിന് വേണ്ടത് വെറും രണ്ട് സിക്‌സ്; ടി-20 ലോകകപ്പില്‍ കിടിലന്‍ നേട്ടവുമായി ഹിറ്റ്മാന്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 23rd June 2024, 1:56 pm

ടി-20 ലോകകപ്പിലെ സൂപ്പര്‍ 8ല്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 50 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് ഇന്നിങ്‌സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

27 പന്തില്‍ പുറത്താവാതെ 50 റണ്‍സ് നേടിയ ഹര്‍ദിക് പാണ്ഡ്യയുടെ ഇന്നിങ്‌സിന്റെ കരുത്തിലാണ് ഇന്ത്യ മികച്ച ടോട്ടലിലേക്ക് മുന്നേറിയത്. നാല് ഫോറുകളും മൂന്ന് സിക്‌സുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. വിരാട് കോഹ്‌ലി 28 പന്തില്‍ 37 റണ്‍സും റിഷബ് പന്ത് 24 പന്തില്‍ 36 റണ്‍സും ശിവം ദുബെ 24 പന്തില്‍ 34 റണ്‍സും നേടി നിര്‍ണായകമായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 11 പന്തില്‍ 23 റണ്‍സ് നേടിയത് 3 ഫോറും ഒരു സിക്‌സും നേടിയാണ്.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടത്തിനരികിലാണ് രോഹിത് വന്നെത്തിയത്. ടി-20 ലോകകപ്പില്‍ പവര്‍ പ്ലെയില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ അടിക്കുന്ന രണ്ടാമത്തെ താരമാകാനാണ് രോഹിത്തിന് സാധിച്ചത്. ഈ നേട്ടത്തില്‍ മുന്നില്‍ വിന്‍ഡീസിന്റെ കരുത്തന്‍ ക്രിസ് ഗെയ്ല്‍ ആണ്. പവര്‍ പ്ലെയില്‍ ഇനി വെറും രണ്ട് സിക്‌സര്‍ കൂടെ നേടിയാല്‍ രോഹിത്തിന് ഗെയ്‌ലിനെ മറികടക്കാനുള്ള അവസരമാണ് മുന്നിലുള്ള.

ടി-20 ലോകകപ്പില്‍ പവര്‍ പ്ലെയില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ അടിക്കുന്ന താരം, സിക്‌സര്‍

ക്രിസ് ഗെയ്ല്‍ – 21

രോഹിത് ശര്‍മ – 20*

ക്വിന്റണ്‍ ഡി കോക്ക് – 20

നാളെ സൂപ്പര്‍ 8ലെ അവസാന മത്സരത്തില്‍ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. 2023 ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ ഓസീസിനെ ഇന്ത്യ തകര്‍ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. മറുഭാഗത്ത് ജൂണ്‍ 25 നടക്കുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശിനേയും നേരിടും.

 

Content Highlight: Rohit Sharma Need Two Sixes For Great Record Achievement In t20 World Cup