ഇന്ത്യ-സൗത്ത് ആഫ്രിക്ക രണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഡിസംബര്‍ 26 മുതല്‍ ആരംഭിക്കും. സൗത്താഫ്രിക്കെതിരെ നടന്ന ആദ്യ ടി-20 പരമ്പര സമനിലയില്‍ പിരിയുകയും, പിന്നീട് നടന്ന ഏകദിന പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കുകയും ചെയ്തിരുന്നു. ഐ.സി.സി ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഇന്ത്യയ്ക്കായി അന്താരാഷ്ട്ര മത്സരത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന സവിശേഷതയും ഈ പരമ്പരയ്ക്കുണ്ട്.
വരാനിരിക്കുന്ന ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ചരിത്രപരമായ ഒരു നേട്ടമാണ്. മത്സരത്തില്‍ 14 സിക്‌സറുകള്‍ കൂടി നേടിയാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരം എന്ന ചരിത്ര നേട്ടം രോഹിത്തിന് സ്വന്തമാക്കാം.
88 ഇന്നിങ്ങ്‌സുകളില്‍ നിന്നും 77 സിക്‌സുകള്‍ ആണ് രോഹിത് ഇന്ത്യക്കായി ടെസ്റ്റില്‍ നേടിയിട്ടുള്ളത്. 90 സിക്‌സറുകള്‍ പറത്തി ഇന്ത്യന്‍ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് ആണ് ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത്. സേവാഗിന് താഴെ രണ്ടാം സ്ഥാനത്ത് ഇന്ത്യന്‍ മുന്‍ നായകന്‍ എം. എസ് ധോണിയുമാണ് ഉള്ളത്. ധോണി 144 ഇന്നിങ്ങ്‌സുകളില്‍ നിന്നും 78 സിക്‌സുകളാണ് സ്വന്തമാക്കിയത്.
അതേസമയം ഡിസംബര്‍ 26 മുതലാണ് ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ആദ്യ മത്സരം നടക്കുക. സൗത്ത് ആഫ്രിക്കയുടെ തട്ടകമായ സൂപ്പര്‍ സ്‌പോര്‍ട്ട് പാര്‍ക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Content Highlight: Rohit Sharma have waiting for a new record in test cricket.