ഇന്ത്യ-ശ്രീലങ്ക മൂന്ന് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ രണ്ടു മത്സരം വിജയിച്ചു കൊണ്ട് നേരത്തെ സൂര്യകുമാര്‍ യാദവും സംഘവും പരമ്പര വിജയം ഉറപ്പാക്കിയിരുന്നു.
രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സാണ് നേടിയത്. രണ്ടാം ബാറ്റിങ്ങിനിടെ മഴ കളി തടസപ്പെടുത്തിയതോടെ ഇന്ത്യയുടെ വിജയലക്ഷ്യം എട്ട് ഓവറില്‍ 78 റണ്‍സാക്കി ചുരുക്കുകയായിരുന്നു. ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ ഒമ്പത് പന്തുകളും ഏഴു വിക്കറ്റുകളും ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
ഇന്നാണ് ടി-20 പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. ഇത് കഴിഞ്ഞാല്‍ മൂന്ന് ഏകദിന മത്സരവും ഇന്ത്യ ശ്രീലങ്കയില്‍ കളിക്കും. ഓഗസ്റ്റ് രണ്ട് മുതല്‍ ഏഴ് വരെയാണ് പരമ്പര നടക്കുക.
ടി-20 ലോകകപ്പ് വിജയത്തിനുശേഷം ക്രിക്കറ്റിന്റെ ഫോര്‍മാറ്റില്‍ നിന്നും രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നീ താരങ്ങള്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഇരു താരങ്ങളും ലോകകപ്പ് കഴിഞ്ഞതിനുശേഷം ആദ്യമായി ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്.
ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ ആരംഭം കുറിക്കുന്ന ഈ പരമ്പരയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ഒരു തകര്‍പ്പന്‍ നേട്ടത്തിന്റെ തലയെടുപ്പോടുകൂടിയാണ് ലങ്കന്‍ മണ്ണില്‍ കളത്തില്‍ ഇറങ്ങുന്നത്.
ഏകദിനത്തില്‍ ഓപ്പണര്‍മാരില്‍ കുറഞ്ഞത് 5000 റണ്‍സ് നേടിയ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ആവറേജ് ഉള്ള താരങ്ങളുടെ പട്ടികയിലെ ഒന്നാം സ്ഥാനമാണ് രോഹിത്തിന്റെ പേരിലുള്ളത്. 55.63 ആവറേജാണ് ഓപ്പണര്‍ എന്ന നിലയില്‍ രോഹിത് ഏകദിനത്തില്‍ നേടിയെടുത്തത്.
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ ആവറേജ് (5000 റണ്‍സ് ) ഉള്ള ഓപ്പണര്‍, ടീം, ആവറേജ് എന്നീ ക്രമത്തില്‍