ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ പാരീസ് സെയ്ന്റ് ജെര്‍മെനില്‍ നിന്നും ഈ സമ്മറില്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡില്‍ ചേരില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
ഈ സാഹചര്യത്തില്‍ എംബാപ്പെ റയലില്‍ ചേരുന്നതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരമായ റോഡ്രിഗോ.
അടുത്ത സീസണില്‍ എംബാപ്പെക്കൊപ്പം റയല്‍ മാഡ്രിഡില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും നമ്പര്‍ 9 തനിക്ക് താല്പര്യമില്ലെന്നുമാണ് റോഡ്രിഗോ പറഞ്ഞത്.
Rodrygo addressed the possibilty to bring Kylian Mbappe to Real Madrid#Rodrygo #Mbappe #RealMadrid #Real #Madrid #RM #LosBlancos #365Scores pic.twitter.com/WaD4KwkaOE
— 365Scores (@365Scores) November 14, 2023
‘ചിലപ്പോള്‍ നമ്മള്‍ ഒരു കാര്യത്തെക്കുറിച്ച് സംസാരിക്കും എന്നാല്‍ മറ്റൊന്നാണ് പുറത്ത് വരുക. ഈ വിഷയം അല്പം സങ്കീര്‍ണ്ണമാണ്. എനിക്ക് റയലില്‍ നമ്പര്‍ 9ല്‍ കളിക്കാന്‍ ഇഷ്ടമില്ലെന്ന് കോച്ചിന് നന്നായി അറിയാം. എന്നാല്‍ ഞാന്‍ ടീമിന് വേണ്ടി ആ പൊസിഷനില്‍ കളിക്കുന്നു. എംബാപ്പെ ടീമിലേക്ക് വരുമോ എന്ന് എനിക്കറിയില്ല നിങ്ങള്‍ കോച്ചിനോടോ പ്രസിഡന്റിനോടോ ചോദിക്കണം. എംബാപ്പെ ഒരു ക്രാക്കറാണ് അവനോടൊപ്പം കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ റോഡ്രിഗോ എ.എസിനോട് സംസാരിച്ചു.
Rodrygo Goes is not mincing his words.
The Real Madrid forward has disclosed what he would do if given the chance to sign Kylian Mbappe.
Click the image below to read more 👇👇https://t.co/hkfkv7rqTB
— Sports Brief (@sportsbriefcom) November 14, 2023
2022-23 സീസണില്‍ ഫ്രഞ്ച് സൂപ്പര്‍താരം കരിം ബെന്‍സിമ റയലില്‍ നിന്നും സൗദി ക്ലബ്ബായ അല്‍ ഇത്തിഹാദിലേക്ക് പോയതിനാല്‍ റയല്‍ പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി 4-4-2 എന്ന ശൈലിയില്‍ ബ്രസീലിയന്‍ താരങ്ങളായ റോഡ്രിഗോയെയും വിനീഷ്യസ് ജൂനിയറിനെയും പ്രധാന സ്ട്രൈക്കര്‍മാരായി കളിപ്പിക്കുകയായിരുന്നു.
റോഡ്രിഗോ ഈ സീസണില്‍ റയലിനായി 17 മത്സരങ്ങളില്‍ നിന്നും അഞ്ച് ഗോളുകളും നാല് അസിസ്റ്റുകളുമാണ് സ്വന്തമാക്കിയിട്ടുള്ളത്.
അതേസമയം ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനൊപ്പം കിലിയന്‍ എംബാപ്പെ മിന്നും ഫോമിലാണ് കളിക്കുന്നത്. പാരീസിനായി ഈ സീസണില്‍ 15 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ ഫ്രഞ്ച് സൂപ്പര്‍ താരം 15 ഗോളുകള്‍ നേടിയിട്ടുണ്ട്.
ഈ സീസണിന്റെ അവസാനത്തോടെ എംബാപ്പെ സാന്റിയാഗോ ബെര്‍ണബ്യുവില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Content Highlight: Rodrygo talks about kylian mbappe.