ചുരുക്കം സിനിമകള്‍ കൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ നടനാണ് ആനന്ദ് മന്മഥന്. ഹിമാലയത്തിലെ കശ്മലന് എന്ന സിനിമയിലൂടെയാണ് അരങ്ങേറിയതെങ്കിലും ജയ ജയ ജയഹേയിലൂടെയാണ് ആനന്ദ് ശ്രദ്ധേയനായത്. പിന്നീട് ഒരുപിടി മികച്ച വേഷങ്ങള്‍ ആനന്ദിനെ തേടിയെത്തിയിരുന്നു. ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ എന്ന വെബ് സീരീസിലെ കോണ്ട്രാക്ടര് ജിജിയും പൊന്മാനിലെ ബ്രൂണോയും ആനന്ദിലെ നടനെ അടയാളപ്പെടുത്തുന്നവയായിരുന്നു.
അടുത്തിടെ നടക്കുന്ന ആക്രമണങ്ങളില്‍ സിനിമയെ കുറ്റപ്പെടുത്തുന്ന പ്രവണതയോട് പ്രതികരിക്കുകയാണ് ആനന്ദ് മന്മഥന്. അത്തരം പ്രസ്താവനകളോട് താന്‍ യോജിക്കുന്നില്ലെന്ന് ആനന്ദ് പറഞ്ഞു. സിനിമകള്‍ ആളുകളെ ഇന്‍ഫ്ളുവന്‍സ് ചെയ്യുന്നുണ്ടെന്നാണ് തന്റെ അഭിപ്രായമെന്ന് ആനന്ദ് പറഞ്ഞു. എന്നാല്‍ എല്ലാത്തിനും കാരണം സിനിമകളാണെന്ന് പറയുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും ആനന്ദ് മന്മഥന് കൂട്ടിച്ചേര്‍ത്തു.
സമൂഹത്തെ ഇന്‍ഫ്ളുവന്‍സ് ചെയ്യുന്ന കാര്യങ്ങളില്‍ ഒന്ന് മാത്രമാണ് സിനിമയെന്നും ആനന്ദ് പറഞ്ഞു. രാഷ്ട്രീയത്തില്‍ നടക്കുന്ന വെട്ടിനും കുത്തിനും കാരണം സിനിമയാണോയെന്നും ആനന്ദ് ചോദിക്കുന്നുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ മറ്റ് പല കാര്യങ്ങളും നടക്കുന്നുണ്ടെന്നും മറ്റുള്ളവരുടെ ആറ്റിറ്റ്യൂഡും ഇത്തരം കാര്യങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് ആനന്ദ് മന്മഥന് പറഞ്ഞു.
ഏറ്റവുമെളുപ്പത്തില്‍ കുറ്റം പറയാന്‍ പറ്റുന്ന ഒന്നാണ് സിനിമയാണെന്നും ആ കാരണം കൊണ്ടാണ് എല്ലാ കുറ്റവും സിനിമക്ക് ചാര്‍ത്തിക്കൊടുക്കുന്നതെന്നും ആനന്ദ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അത്തരം കുറ്റപ്പെടുത്തല്‍ കൈകഴുകലാണെന്നും യഥാര്‍ത്ഥ കാരണങ്ങളെ മറയ്ക്കാന്‍ വേണ്ടിയാണ് സിനിമയെ പഴി ചാരുന്നതെന്നും ആനന്ദ് മന്മഥന് പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു ആനന്ദ് മന്മഥന്.
‘മാര്‍ക്കോ, ദൃശ്യം പോലുള്ള സിനിമകള്‍ കണ്ടിട്ടാണ് ഇപ്പോഴത്തെ യുവാക്കള്‍ ആക്രമണത്തിന് ഇറങ്ങുന്നതെന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. സിനിമ ഇന്‍ഫ്ളുവന്‍സ് ചെയ്യുന്നില്ല എന്നൊന്നും എനിക്ക് അഭിപ്രായമില്ല. സിനിമ തീര്‍ച്ചയായും ഇന്‍ഫ്ളുവന്‍സ് ചെയ്യും. എന്നാല്‍ സൊസൈറ്റിയെ സ്വാധീനിക്കുന്ന ഒരുപാട് കാര്യങ്ങളില്‍ ഒന്ന് മാത്രമാണ് സിനിമ.
രാഷ്ട്രീയത്തില്‍ വെട്ടും കുത്തും കൊലപാതകങ്ങളും ഉണ്ടാകാറില്ലേ, റിയല്‍ ലൈഫില്‍ മറ്റ് പല സംഭവങ്ങളും ഉണ്ടാകുന്നില്ലേ. അതിനെല്ലാം കാരണം സിനിമയാണെന്ന് പറയാന്‍ കഴിയില്ലല്ലോ. മറ്റുള്ളവരുടെ ആറ്റിറ്റ്യൂഡും സ്വഭാവവുമാകാം പലപ്പോഴും വയലന്‍സിന് കാരണം. എന്നാല്‍ എല്ലാ കുറ്റവും സിനിമയുടെ മേലെ കെട്ടിവെക്കുന്നത് സത്യം പറഞ്ഞാല്‍ കൈ കഴുകലാണ്. അല്ലെങ്കില്‍ യഥാര്‍ത്ഥ കാരണങ്ങളെ ജനങ്ങളില്‍ നിന്ന് മറയ്ക്കാന്‍ വേണ്ടിയാണ് സിനിമയെ കുറ്റം പറയുന്നത്,’ ആനന്ദ് മന്മഥന് പറയുന്നു.
Content Highlight: Anand Manmadhan about the influence of cinema in society