മാഹി: മഹാവീര്‍ ജയന്തിയായ നാളെ മത്സ്യ, മാംസങ്ങളുടെ കടകള്‍ അടച്ചിടണമെന്ന് മാഹി മുനിസിപ്പാലിറ്റി. മഹാവീര്‍ ജയന്തി പ്രമാണിച്ച് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ പാടില്ലെന്നാണ് ഉത്തരവ്.
മദ്യശാലകള്‍ക്കടക്കമാണ് മുനിസിപ്പാലിറ്റിപരിധിയില്‍ അടച്ചിടാന്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എട്ടാം തീയതി (ഇന്നലെ)യാണ് മുനിസിപ്പാലിറ്റി ഉത്തരവിറക്കിയത്.
മാഹി മുനിസിപ്പല്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍, മത്സ്യ, മാംസകച്ചവട സ്ഥാപനങ്ങള്‍ പത്താം തീയതി മഹാവീര്‍ ജയന്തി പ്രമാണിച്ച് തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നാണ് മുനിസിപ്പാലിറ്റികമ്മീഷണര്‍ ഉത്തരവിട്ടിരിക്കുന്നത്.
ജൈനമതക്കാരുടെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് മഹാവീര്‍ ജയന്തി. ജൈനമതത്തിലെ 24ാമത്തെയും അവസാനത്തെയും തീര്‍ത്ഥങ്കരനായി കരുതുന്ന മഹാവീരന്റെ ജനനത്തെയും അഹിംസ, സത്യം, കാരുണ്യം എന്നിങ്ങനെയുള്ള വീക്ഷണങ്ങള്‍ക്കുമാണ് പ്രാധാന്യം നല്‍കുന്നത്.
Content Highlight: Mahe Municipality asks liquor shops, fish and meat shops not to open on Mahavir Jayanti