കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ മാണി സി. കാപ്പന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധിച്ച് എന്‍.സി.പിയില്‍ കൂട്ടരാജി. പാര്‍ട്ടിയില്‍ ഏകാധിപത്യ പ്രവണതയാണെന്ന് ആരോപിച്ച് ഇതുവരെ 42 പേര്‍ രാജിവെച്ചുകഴിഞ്ഞു.
എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഘട്ടം ഘട്ടമായി കെ.എം മാണിയുടെ ഭൂരിപക്ഷം കുറച്ചതിന്റെ പശ്ചാത്തലത്തില്‍ കാപ്പനെ സ്ഥാനാര്‍ഥിയാക്കുന്നതിനോട് ഇടതുമുന്നണി അനുകൂല സമീപനം പുലര്‍ത്തുകയായിരുന്നു.
ഒരുവശത്ത് കാപ്പന്റെ സ്ഥാനാര്‍ഥിത്വം പ്രശ്‌നമുണ്ടാക്കുമ്പോള്‍ മറുവശത്ത് കേരളാ കോണ്‍ഗ്രസ് എമ്മിലെ പോര് മുറുകുകയാണ്. യു.ഡി.എഫിന്റെ സ്ഥാനാര്‍ഥിത്വത്തിലേക്കു വന്ന ജോസ് ടോം പുലിക്കുന്നേലിനെ പി.ജെ ജോസഫ് വിഭാഗം ഇതുവരെ അംഗീകരിച്ചിട്ടില്ല.
അതിനിടെ ജോസഫ് വിഭാഗത്തെ എല്‍.ഡി.എഫിലേക്ക് എന്‍.സി.പി നേതാക്കള്‍ സ്വാഗതം ചെയ്തിരുന്നു. പി.ജെ ജോസഫ് യു.ഡി.എഫ് വിട്ട് പുറത്ത് വരണമെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. ജോസഫ് പുറത്ത് വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് തോമസ് ചാണ്ടിയും പറഞ്ഞു.
അപമാനം സഹിച്ച് പി.ജെ ജോസഫ് യു.ഡി.എഫില്‍ നില്‍ക്കരുതെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. മാണി സി കാപ്പന്റെ നിലപാടുകളെ പിന്തുണച്ച് തോമസ് ചാണ്ടിയും രംഗത്ത് വന്നു. യു.ഡി.എഫില്‍ നിന്ന് പുറത്ത് വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് തോമസ് ചാണ്ടിയും പറഞ്ഞു.
നേരത്തെ ആത്മാഭിമാനമുണ്ടെങ്കില്‍ പി.ജെ ജോസഫ് യു.ഡി.എഫ് വിടണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു.
ജോസഫിനെ യു.ഡി.എഫ് സമ്മേളനം അപമാനിച്ചുവെന്നും കോടിയേരി പറഞ്ഞിരുന്നു. ജോസഫിനെ കൂക്കി വിളിച്ചവരെ നിയന്ത്രിക്കാന്‍ പോലും യു.ഡി.എഫിന് കഴിഞ്ഞില്ലെന്നും കോടിയേരി പറഞ്ഞു. ജോസഫ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ തടവറയിലാണെന്നും കേരളാ കോണ്‍ഗ്രസിനെ ശിഥിലമാക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും കോടിയേരി പറഞ്ഞിരുന്നു.
ഈ മാസം 23-നാണ് പാലായില്‍ ഉപതെരഞ്ഞെടുപ്പ്. എന്‍. ഹരിയാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി.