Entertainment news
കണ്ണൂര്‍ സ്‌ക്വാഡ് റിലീസ് എന്ന്?; മമ്മൂട്ടി ചിത്രം റിലീസിനൊരുങ്ങുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Sep 19, 06:29 pm
Tuesday, 19th September 2023, 11:59 pm

കണ്ണൂര്‍ സ്‌ക്വാഡ് സെപ്റ്റംബര്‍ 28ന് റിലീസ് ചെയ്യുമെന്ന് നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോ?ഗിക വിശദീകരണങ്ങള്‍ ഒന്നും തന്നെ വന്നിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ സിനിമ സെപ്റ്റംബര്‍ 28ന് റിലീസ് ചെയ്യുമെന്നാണ് ഏറ്റവും പുതുതായി വരുന്ന റിപ്പോര്‍ട്ട്.

കേരളത്തില്‍ മാത്രം 300ല്‍ അധികം തിയറ്ററുകളില്‍ സിനിമ പ്രദര്‍ശനത്തിന് എത്തുമെന്നും വിവരമുണ്ട്. നന്‍പകല്‍ നേരത്തു മയക്കം, റോഷാക്ക്, കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്.

ചിത്രം സംവിധാനം ചെയ്യുന്നത് റോബി വര്‍ഗീസ് രാജ് ആണ്. ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് ഷാഫിയാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതു ഷാഫിയോടോപ്പം റോണി ഡേവിഡും ചേര്‍ന്നാണ്.

എസ്.ജോര്‍ജ് ആണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. തിരക്കഥ ഒരുക്കുന്ന റാണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മുഹമ്മദ് സാഹിലാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സുശിന്‍ ശ്യാമാണ് സംഗീത സംവിധായകന്‍, പ്രവീണ്‍ പ്രഭാകറാണ് എഡിറ്റര്‍.

കണ്ണൂര്‍ സ്‌ക്വാഡിന്റെ ലൈന്‍ പ്രൊഡ്യൂസര്‍ : സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : പ്രശാന്ത് നാരായണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് : ജിബിന്‍ ജോണ്‍, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാന്‍ : റിജോ നെല്ലിവിള, പ്രൊഡക്ഷന്‍ ഡിസൈനര്‍ : ഷാജി നടുവില്‍, മേക്കപ്പ് : റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍, അഭിജിത്, സൗണ്ട് ഡിസൈന്‍ : ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്‌സ് : വി ടി ആദര്‍ശ്, വിഷ്ണു രവികുമാര്‍, വി എഫ് എക്‌സ് ഡിജിറ്റല്‍ ടര്‍ബോ മീഡിയ, വിശ്വാ എഫ് എക്‌സ്, സ്റ്റില്‍സ്: നവീന്‍ മുരളി, ഓവര്‍സീസ് വിതരണം: ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്, ഡിസൈന്‍: ആന്റണി സ്റ്റീഫന്‍,ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : വിഷ്ണു സുഗതന്‍, പി.ആര്‍.ഒ : പ്രതീഷ് ശേഖര്‍.

അതേസമയം ‘ഭ്രമയുഗം’ ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ച ചിത്രം. രാഹുല്‍ സദാശിവന്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി. രാമകൃഷ്ണനാണ് സംഭാഷണം ഒരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്. ലുക്ക് പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ പോര്‍ഷന്‍സ് ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു.

Content Highlight: Report says that mammooty’s kannur squad releasing on september 28