ക്രാഷ് ടെസ്റ്റില്‍ റെനോയുടെ ഡസ്റ്റര്‍ സമ്പൂര്‍ണ്ണ പരാജയം; സുരക്ഷയുടെ കാര്യത്തില്‍ ഡസ്റ്ററിന് ലഭിച്ചത് പൂജ്യം റേറ്റിംഗ്
Big Buy
ക്രാഷ് ടെസ്റ്റില്‍ റെനോയുടെ ഡസ്റ്റര്‍ സമ്പൂര്‍ണ്ണ പരാജയം; സുരക്ഷയുടെ കാര്യത്തില്‍ ഡസ്റ്ററിന് ലഭിച്ചത് പൂജ്യം റേറ്റിംഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th May 2017, 6:03 pm

ഗ്ലോബല്‍ ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം (ഗ്ലോബല്‍ എന്‍.സി.എ.പി) നടത്തിയ ക്രാഷ് ടെസ്റ്റില്‍ ഫ്രഞ്ച് കമ്പനിയായ റെനോയുടെ ജനപ്രിയ എസ്.യു.വിയായ ഡസ്റ്റര്‍ പരാജയപ്പെട്ടു. എയര്‍ബാഗ് ഇല്ലാത്ത ഡസ്റ്ററിന്റെ ബേസ് വേരിയന്റാണ് ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെട്ടത്.

സേഫ് കാര്‍ ഇന്ത്യ ക്യാംപെയിനിന്റെ ഭാഗമായാണ് ഗ്ലോബല്‍ എന്‍.സി.എ.പി ക്രാഷ് ടെസ്റ്റ് നടത്തിയത്. മുന്‍സീറ്റിലെ മുതിര്‍ന്നവരുടെ സുരക്ഷയ്ക്ക് കാറിന് പൂജ്യം സ്റ്റാര്‍ റേറ്റിംഗാണ് ലഭിച്ചത്. അതേസമയം പിന്‍സീറ്റിലെ കുട്ടികളുടെ സുരക്ഷയില്‍ രണ്ട് സ്റ്റാര്‍ റേറ്റിംഗ് ഡസ്റ്റര്‍ നേടി.


Also Read: ‘സ്വന്തം തടി നോക്കാന്‍ പാങ്ങില്ലാത്ത ദൈവമൊക്കെ എന്നാ ദൈവമാ’; അമൃതാനന്ദമയിക്ക് സുരക്ഷ നല്‍കിയതിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ


ഡ്രൈവര്‍ക്ക് എയര്‍ബാഗ് ഉള്‍പ്പെടുത്തിയ ഡസ്റ്ററിന്റെ ഉയര്‍ന്ന വേരിയന്റ് ക്രാഷ് ടെസ്റ്റില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു. മുന്‍സീറ്റിലെ മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയ്ക്ക് മൂന്ന് സ്റ്റാര്‍ റേറ്റിംഗും, പിന്‍സീറ്റിലെ കുട്ടികളുടെ സുരക്ഷയ്ക്ക് രണ്ട് സ്റ്റാറുമാണ് ഈ വേരിയന്റിന് ലഭിച്ചത്.

എന്നാല്‍ ഇതേ മോഡലിന്റെ ലാറ്റിന്‍ അമേരിക്കന്‍ പതിപ്പിന് നാല് സ്റ്റാര്‍ റേറ്റിംഗാണ് 2015-ല്‍ നടത്തിയ എന്‍.സി.എ.പി ക്രാഷ് ടെസ്റ്റില്‍ ലഭിച്ചത്. ഇന്ത്യന്‍ മോഡലിനെ അപേക്ഷിച്ച് ലാറ്റിന്‍ അമേരിക്കന്‍ മോഡലിലെ എയര്‍ബാഗിന്റെ വലുപ്പം കൂടുതല്‍ ഉള്ളതാണ് ഇതിന് കാരണം.


Don”t Miss: ഓസ്ട്രേലിയന്‍ പാര്‍ലമെന്റില്‍ ചരിത്രം കുറിച്ച് വനിതാ സെനറ്റര്‍; വോട്ടെടുപ്പിനിടെ മകള്‍ക്ക് മുലയൂട്ടി Click Here


എയര്‍ബാഗിന് വലുപ്പമേറിയാല്‍ ഡ്രൈവറുടെ തലയും നെഞ്ചും പൂര്‍ണ്ണമായി സംരക്ഷിക്കും. എന്നാല്‍ ഇന്ത്യന്‍ മോഡലിലെ എയര്‍ബാഗ് ഡ്രൈവറുടെ തല മുഴുവനായി സംരക്ഷിക്കുന്നില്ല. അതിനാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്.

ക്രാഷ് ടെസ്റ്റ് വീഡിയോകള്‍ കാണാം:

1.

2.