Advertisement
India
അധ്യാപക നിയമന തട്ടിപ്പ്: ഓംപ്രകാശ് ചൗട്ടാലയും മകനും കുറ്റക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Jan 16, 04:17 am
Wednesday, 16th January 2013, 9:47 am

ചണ്ഡിഗഡ്: അധ്യാപകരെ അനധികൃതമായി നിയമിച്ച കേസില്‍ ഹരിയാന മുന്‍ മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാലയും മകന്‍ അഭയ് ചൗട്ടാല എം.എല്‍.എയെയും അറസ്റ്റ് ചെയ്തു. []

ഇവര്‍ ഉള്‍പ്പെടെയുള്ള 53 പേര്‍ കുറ്റക്കാരാണെന്ന ദല്‍ഹി കോടതി വിധിയെ തുടര്‍ന്നാണ് അറസ്റ്റ്. ജനുവരി 22ന് കോടതി ശിക്ഷ പ്രഖ്യാപിക്കും.

ചൗതാലമാര്‍ക്ക് പുറമെ െ്രെപമറി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായിരുന്ന സഞ്ജീവ്കുമാര്‍, ചൗതാലയുടെ സ്‌പെഷ്യല്‍ ഓഫീസറായിരുന്ന വിദ്യാധര്‍, രാഷ്ട്രീയകാര്യ ഉപദേഷ്ടാവ് ഷേര്‍സിങ് ബാദ്ഷാമി എന്നിവരെയും കുറ്റക്കാരാണെന്ന് പ്രത്യേക കോടതി ജഡ്ജി വിനോദ്കുമാര്‍ കണ്ടെത്തി. കേസിന്റെ വിചാരണ ജനവരി 17, 19, 21 തീയതികളില്‍ നടക്കും.

1999-2000 കാലഘട്ടത്തില്‍ സംസ്ഥാത്ത് 3,206 അധ്യാപകരെ അനധികൃതമായി നിയമിച്ച കേസില്‍ ചൗട്ടാലയ്ക്കും മകനുമെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

നേരത്തെ കേസില്‍ 62 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ആറുപേര്‍ കേസിന്റെ വിചാരണവേളയില്‍ മരിച്ചു. ഒരാളെ കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

2008 ജൂണ്‍ ആറിനാണ് സി.ബി.ഐ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അധ്യാപകനിയമനത്തിനായി ചൗതാലയും മകനും രേഖകളില്‍ വന്‍തോതില്‍ കൃത്രിമം കാട്ടിയതായി സി.ബി.ഐ. കണ്ടെത്തിയിരുന്നു.