അമ്പരപ്പിച്ച തിരിച്ചുവരവ്, ബെംഗളൂരു കത്തിക്കയറിയത് പുതിയ റെക്കോഡിലേക്ക്!
Sports News
അമ്പരപ്പിച്ച തിരിച്ചുവരവ്, ബെംഗളൂരു കത്തിക്കയറിയത് പുതിയ റെക്കോഡിലേക്ക്!
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 21st May 2024, 9:26 am

2024 ഐ.പി.എല്‍ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു എന്നീ ടീമുകള്‍ ആണ് പ്ലേ ഓഫിന് യോഗ്യത നേടിയത്.

നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ 27 റണ്‍സിന് പരാജയപ്പെടുത്തിയാണ് ബെംഗളൂരു പ്ലേ ഓഫിലെ നാലാം മുന്നേറിയത്. സീസണിലെ ആദ്യ എട്ട് മത്സരങ്ങളില്‍ നിന്നും ഒരു ജയം മാത്രം ഉണ്ടായിരുന്ന ബെംഗളൂരു പിന്നീട് നടന്ന ആറ് മത്സരങ്ങളും വിജയിച്ചുകൊണ്ടാണ് കുതിച്ചത്.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ പ്ലേ ഓഫില്‍ കടക്കുന്ന മൂന്നാമത്തെ ടീമാകാനാണ് ബെംഗളൂരിന് സാധിച്ചത്. ഈ നേട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഏറ്റവും മുന്നില്‍ ഇത് വരെ 12 പ്ലേ ഓഫ് മത്സരങ്ങളിലാണ് ചെന്നൈ എത്തിയത്.

ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ പ്ലേ ഓഫില്‍ കടക്കുന്ന ടീം, എണ്ണം

ചെന്നൈ സൂപ്പര്‍ കിങ്‌സ് – 12

മുംബൈ ഇന്ത്യന്‍സ് – 10

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 9*

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 8

സണ്‍ റൈസേഴ്‌സ് ഹൈദരബാദ് – 7

ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് പ്ലേ ഓഫിലേക്ക് കടന്നുവന്ന ബെംഗളൂരു 14 മത്സരത്തില്‍ 7 വിജയവും 7 തോല്‍വിയും സ്വന്തമാക്കി +0.459 നെറ്റ് റണ്‍ റേറ്റില്‍ 14 പോയിന്റുമായി നാലാമതാണ്.

മെയ് 21ന് നടക്കുന്ന ആദ്യ പ്ലേ ഓഫില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സണ്‍റൈസ് ഹൈദരാബാദിനെയാണ് നേരിടുന്നത്. ഗുറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. മെയ് 22നാണ് എലിമിനേറ്റര്‍ മത്സരം നടക്കുന്നത്. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുമാണ് ഏറ്റുമുട്ടുക.

 

Content Highlight: RCB In New Record Achievement In IPL 2024