ചരിത്രത്തിലെ ആദ്യ സ്പിന്നർ; പന്തുകൊണ്ട് ലോകം കീഴടക്കിയ അഫ്ഗാന്റെ പടത്തലവൻ
Cricket
ചരിത്രത്തിലെ ആദ്യ സ്പിന്നർ; പന്തുകൊണ്ട് ലോകം കീഴടക്കിയ അഫ്ഗാന്റെ പടത്തലവൻ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 25th June 2024, 12:13 pm

ഐ.സി.സി ടി-20 ലോകകപ്പില്‍ ബംഗ്ലാദേശിനെ ഡക്ക് വര്‍ത്ത് സ്റ്റേണ്‍ നിയമപ്രകാരം എട്ട് റണ്‍സിന് പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാന്‍ സെമിയില്‍ പ്രവേശിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് അഫ്ഗാന്‍ ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് യോഗ്യത നേടുന്നത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സാണ് നേടിയത്. ഒടുവില്‍ മഴ കളി തടസ്സപ്പെടുത്തിയതോടെ മത്സരം 19 ഓവറാക്കി ചുരുക്കുകയായിരുന്നു. ഒടുവില്‍ 114 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് 17.5 ഓവറില്‍ 105 റണ്‍സിന് പുറത്താവുകയായിരുന്നു.

അഫ്ഗാന്‍ ബൗളിങ്ങില്‍ നാലു വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ക്യാപ്റ്റന്‍ റാഷിദ് ഖാനും നവീന്‍ ഉള്‍ ഹക്കുമാണ് ബംഗ്ലാദശിനെ തകര്‍ത്തത്. നാല് ഓവറില്‍ വെറും 23 വിട്ടുനല്‍കിയാണ് റാഷിദ് നാലു വിക്കറ്റ് വീഴ്ത്തിയത്.

ഇതിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് അഫ്ഗാന്‍ നായകന്‍ സ്വന്തമാക്കിയത്. ഇന്റര്‍നാഷണല്‍ ടി-20 യില്‍ 150 വിക്കറ്റുകള്‍ പുതിയ നാഴികല്ലിലേക്കാണ് റാഷിദ് ഖാന്‍ നടന്നു കയറിയത്.

ടി-20യില്‍ 150 വിക്കറ്റുകള്‍ നേടുന്ന ആദ്യ സ്പിന്നര്‍ എന്ന നേട്ടവും താരം സ്വന്തമാക്കി. 164 വിക്കറ്റുകള്‍ നേടിയ ന്യൂസിലാന്‍ഡ് സ്റ്റാര്‍ പേസര്‍ ടിം സൗത്തിയാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ബൗളര്‍.

അതേസമയം ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് വേണ്ടി ഓപ്പണിങ്ങില്‍ മികച്ച തുടക്കമാണ് റഹ്‌മാനുള്ള ഗുര്‍ബാസും ഇബ്രാഹിം സദ്രാനും ചേര്‍ന്ന് നല്‍കിയത്.

ഇരുവരും ചേര്‍ന്ന് ഓപ്പണിങ്ങില്‍ 59 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഗുര്‍ബാസ് 55 പന്തില്‍ 43 റണ്‍സാണ് നേടിയത്. മൂന്ന് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. സദ്രാന്‍ 29 പന്തില്‍ 18 റണ്‍സും നേടി.

49 പന്തില്‍ 54 റണ്‍സ് നേടിയ ലിട്ടണ്‍ ദാസാണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്‌കോറര്‍. അഞ്ച് ഫോറുകളും ഒരു സിക്‌സുമാണ് താരം നേടിയത്. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ പോയതാണ് ബംഗ്ലാദേശിന് തിരിച്ചടിയായത്.

ജൂണ്‍ 27ന് നടക്കുന്ന സെമിഫൈനലില്‍ സൗത്ത് ആഫ്രിക്കയാണ് അഫ്ഗാനിസ്ഥാന്റെ എതിരാളികള്‍. ബ്രയിന്‍ ലാറ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയമാണ് വേദി.

 

Also Read: ഫിഫ്റ്റികളും സെഞ്ച്വറികളുമല്ല പ്രധാനം; ഹര്ഷാ ഭോഗ്ലയ്ക്ക് ചുട്ട മറുപടിയുമായി ഹിറ്റ്മാന്!

Also Read: ചിലപ്പോള് മുഖമടിച്ച് വീഴുമായിരിക്കും; ഞാന് ഇന്റര്വ്യൂവിന്റെ സമയത്ത് ഒരു അപേക്ഷ കൊടുക്കാറുണ്ട്: പാര്വതി

Content Highlight: Rashid Khan Create a new Record in T20