ലഖ്‌നൗ: നൂറിലേറെ കേസുകളില്‍ ജയിലിലായ സമാജ്‌വാദി പാര്‍ട്ടി എം.പി അസം ഖാന് ഡബിള്‍ ബാരല്‍ തോക്ക് വില്‍ക്കാന്‍ അനുമതി കിട്ടി. നിലവില്‍ സീതാപൂര്‍ ജയിലിലാണ് രാംപൂര്‍ പാര്‍ലമെന്റ് അംഗമാണ് അസം ഖാന്‍.
ലൈസന്‍സുള്ള തോക്ക് വില്‍ക്കാന്‍ അസം ഖാന്‍ അനുമതി തേടിയിരുന്നെന്നും തോക്ക് വില്‍ക്കാന്‍ ഭരണകൂടം അനുമതി നല്‍കിയെന്നും ഇനി ആ തോക്ക് അദ്ദേഹത്തിന് വില്‍ക്കാന്‍ കഴിയുമെന്നും രാംപൂര്‍ സിറ്റി മജിസ്ട്രേറ്റ് രാംജി മിശ്ര പറഞ്ഞു.
ഒരു വര്‍ഷത്തിലേറെയായി സീതാപൂര്‍ ജയിലില്‍ കഴിയുന്ന ഖാന്റെ മകന്‍ അബ്ദുല്ല അസം ഖാനും സീതാപൂര്‍ ജയിലിലാണ് ഉള്ളത്. അസം ഖാന് 3 ആയുധ ലൈസന്‍സുകള്‍ ഉണ്ടായിരുന്നു.
ഒരു വ്യക്തിക്ക് കൈവശം വയ്ക്കാവുന്ന ആയുധങ്ങളുടെ എണ്ണം രണ്ടെണ്ണമായി സര്‍ക്കാര്‍ കണക്കാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ലൈസന്‍സ് ഉടമകള്‍ അവരുടെ അധിക ആയുധങ്ങള്‍ വില്‍ക്കാന്‍ ആരംഭിച്ചത്. തുടര്‍ന്ന് ജയിലില്‍ നിന്നും ഖാനും തോക്ക് വില്‍ക്കാന്‍ അനുമതി തേടുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Rampur administration allows Samajwadi Party MP Azam Khan to sell his double barrel gun