അയോധ്യയില്‍ മോദിയുമായി വേദി പങ്കിട്ട രാമക്ഷേത്ര ട്രസ്റ്റ് മേധാവിക്ക് കൊവിഡ് സ്ഥിരീകരിച്ചു
COVID-19
അയോധ്യയില്‍ മോദിയുമായി വേദി പങ്കിട്ട രാമക്ഷേത്ര ട്രസ്റ്റ് മേധാവിക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th August 2020, 12:39 pm

ന്യൂദല്‍ഹി: അയോധ്യയില്‍ രാം ജന്മഭൂമി ട്രസ്റ്റ് മേധാവിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രാമ ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വേദിപങ്കിട്ട മഹന്ദ് നൃത്യ ഗോപാല്‍ ദാസിനാണ് രോഗം സ്ഥിരീകരിച്ചത്. മോദി അടക്കമുള്ള പ്രമുഖരുമായും ഇദ്ദേഹം ചടങ്ങില്‍ വേദി പങ്കിട്ടിരുന്നു.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ അനന്ദിബെന്‍ പട്ടേല്‍, ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് എന്നിവരുള്‍പ്പെടെ അഞ്ചുപേരായിരുന്നു ഗോപാല്‍ ദാസിനോടൊപ്പം പരിപാടിയില്‍ വേദിയിലുണ്ടായിരുന്നത്. കഴിഞ്ഞ ആഴ്ചയായിരുന്നു ചടങ്ങ്.

മഥുരയില്‍ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങളില്‍ പങ്കെടുത്തതിന് ശേഷം നടന്ന പരിശോധനയിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ശ്വാസതടസ്സത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

പരിപാടിയുടെ തലേദിവസം പൂജ നടത്താനിരുന്ന കാര്‍മികന്‍ പ്രദീപ് ദാസിനും ഡ്യൂട്ടിയിലുണ്ടായിരുന്ന 14 പൊലീസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

നരേന്ദ്ര മോദിയാണ് രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ram Temple Trust Head Tests Covid +ve, Shared Stage With PM In Ayodhya