വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിക്കൊണ്ട് സിനിമാലോകത്തേക്ക് കടന്നുവന്നയാളാണ് രാകേഷ് മണ്ടോടി. തുടര്‍ന്ന് ടൊവിനോ തോമസ് നായകനായ ഗോദക്കും രാകേഷ് തിരക്കഥയെഴുതി. ഇപ്പോള്‍ തിയേറ്ററുകളില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്ന ഒരു ജാതി ജാതകത്തിന്റെ തിരക്കഥയും രാകേഷിന്റെയാണ്.
വിനീത് ശ്രീനിവാസനെ കുറിച്ചും ധ്യാന്‍ ശ്രീനിവാസനെ കുറിച്ചും സംസാരിക്കുകയാണ് ഇരുവരുടെയും കസിന്‍ കൂടിയായ രാകേഷ് മണ്ടോടി. ധ്യാന്‍ കുറേകൂടി ഓപ്പണ്‍ ആണെന്നും അതുകൊണ്ടുതന്നെ ഏത് വിഷയത്തെ കുറിച്ചും അദ്ദേഹം സംസാരിക്കുമെന്നും രാകേഷ് മണ്ടോടി പറയുന്നു. വിനീത് ഒരു കള്ളനാണെന്നും വിമര്‍ശനങ്ങളെ പേടിച്ച് എല്ലാം അവസാനമേ പറയാറുള്ളുവെന്നും രാകേഷ് കൂട്ടിച്ചേര്‍ത്തു.
ധ്യാന്‍ എന്തെങ്കിലും സിനിമ സബ്ജക്ട് ഉണ്ടെങ്കില്‍ തന്റെ അഭിപ്രായം ചോദിക്കുമെന്നും എന്നാല്‍ തട്ടത്തില്‍ മറയത്ത് എന്ന സിനിമയെ താന്‍ വിമര്‍ശിച്ച ശേഷം മറ്റൊരു സിനിമയുടെ സ്‌ക്രിപ്റ്റും തനിക്ക് തന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാകേഷ് മണ്ടോടി.
‘ധ്യാന്‍ കുറച്ചുകൂടി ഓപ്പണാണ്. അതുകൊണ്ടുതന്നെ അവന്‍ എന്തും സംസാരിക്കും. അതായത് ധ്യാനിന്റെ ലൈഫില്‍ ഉണ്ടായ പല കാര്യങ്ങള്‍, ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍, സിനിമ തുടങ്ങി കൂടുതല്‍ വിഷയങ്ങളെ കുറിച്ച് സംസാരിക്കുന്നത് ധ്യാനാണ്.
വിനീതെല്ലാം ‘രാകേഷേട്ടാ..ഇത് പറയാനായിട്ടില്ല, കുറച്ച് കൂടി റെഡിയായിട്ട് ഞാന്‍ പറയാം’ അങ്ങനെയാണ് പറയാറുള്ളത്. വിനീത് ഒരു കള്ളനാണ്. എല്ലാം അവസാനമേ പറയാറുള്ളൂ. എന്തെങ്കിലും വിമര്‍ശനങ്ങളെ പേടിച്ച് ആദ്യം പറഞ്ഞ് തരില്ല.
ധ്യാന്‍ വളരെ ഓപ്പണാണ്. ‘രാകേഷേട്ടാ..ഇങ്ങനെ ഒരു സബ്ജക്റ്റുണ്ട്, നിങ്ങളെ അഭിപ്രായം പറ’ എന്നൊക്കെ പറയും. അതിനും വേണ്ടി വിനീത്, ഞാന്‍ തട്ടത്തിന്‍ മറിയത്തിന്റെ സമയത്ത് ഒന്ന് വിമര്‍ശിച്ചതിന്റെ പേരില്‍ ആ കള്ളന്‍ എനിക്ക് പിന്നീട് സ്‌ക്രിപ്റ്റ് തന്നിട്ടില്ല. ജേക്കബ്ബിന്റെ സ്വര്‍ഗ്ഗരാജ്യത്തിന്റെ സ്‌ക്രിപ്റ്റ് തന്നത് രണ്ട് ദിവസം മുമ്പാണ്. അതുപോലെതന്നെയാണ് ഹൃദയത്തിലും,’ രാകേഷ് പറയുന്നു.
Content highlight: Rakesh Mantodi talks about Vineeth Sreenivasan and Dhyan Sreenivasan