തിരുവനന്തപുരം: ആര്‍.ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്നും കേരളത്തിന്റെ മുഖ്യമന്ത്രിയെ ഒഴിവാക്കിയ സംഭവം കേരളത്തിന് തന്നെ അപമാനകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
അല്‍പ്പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ധരാത്രിയും കുടപിടിക്കും എന്ന് പറഞ്ഞതുപോലെയാണ് ബി.ജെ.പിയുടെയും എസ്.എന്‍.ഡി.പിയുടേയും കാര്യം. മര്യാദകേടാണ് വെള്ളാപ്പള്ളി നടേശന്‍ കാണിച്ചത്.
വെള്ളാപ്പള്ളി ആര്‍.എസ്.എസിന്റേയും സംഘപരിവാറിന്റേയും തടവറിയിലാണ്. അവരുടെ ഏറാംമൂളിയായി മാറിക്കഴിഞ്ഞു വെള്ളാപ്പള്ളി.
ശിലാഫലകത്തില്‍ നിന്ന് പോലും ഉമ്മന്‍ ചാണ്ടിയുടെ പേര് മാറ്റിക്കഴിഞ്ഞു. ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കണമോ എന്ന് പ്രധാനമന്ത്രി തന്നെ തീരുമാനിക്കണം.
അവസരം കിട്ടിയാല്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാ്റ്റാന്‍ ശ്രമിക്കുന്ന ആളാണ് നരേന്ദ്രമോദി. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന കാര്യം മറക്കരുത്.
പ്രധാനമന്ത്രി ഒരുപക്ഷേ തങ്ങളെ ശത്രുക്കളായാവും കണക്കാക്കുന്നത്. എന്നാല്‍ കേരളത്തിലുള്ളവര്‍ ആദിത്യ മര്യാദ ഉള്ളവരാണ്. ഞങ്ങള്‍ അദ്ദേഹത്തെ ശത്രുവായി കാണുന്നില്ല. അഭിമാനമാണ് എല്ലാത്തിലും വലുതെന്ന കാര്യം മറക്കരുതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.