ഒരിക്കൽ സംസ്ഥാന അവാർഡ് ദാന ചടങ്ങിൽ നടൻ വിനായകനെ കറുത്തമുത്തെന്ന് മറ്റുള്ളവർ വിശേഷിപ്പിച്ചത് വിവാദമായിരുന്നു. താൻ കണ്ടിട്ടുള്ളവരിൽ വെച്ച് ഏറ്റവും സുന്ദരനായ പുരുഷനാണ് വിനായകൻ എന്ന് നടി രജിഷ പറയുകയുണ്ടായി. തന്റെ അഭിപ്രായത്തെക്കുറിച്ച് കൂടുതൽ വ്യക്തത നൽകുകയാണ് താരം.
വിനായകൻ സമാനതകളില്ലാത്ത നടനാണെന്നും വിനയാകനെപോലെ മറ്റൊരാളെ താൻ ഇതുവരെ കണ്ടിട്ടില്ലെന്നും രജിഷ പറഞ്ഞു. പോപ്പർ സ്റ്റോപ്പ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘വിനായകൻ ചേട്ടനെ സന്തോഷിപ്പിച്ചേക്കാമെന്ന് വിചാരിച്ചല്ല ഞാൻ അന്ന് അങ്ങനെ പറഞ്ഞത്. ചില ആളുകളുടെ പേഴ്സണാലിറ്റിയൊക്കെ കാണുമ്പോൾ അവർ വളരെ യുണീക് ആയിട്ട് തോന്നും. അതുപോലെ എനിക്ക് തോന്നിയിട്ടുള്ള ആളാണ് വിനായകൻ ചേട്ടൻ. അദ്ദേഹത്തെപ്പോലെ ഞാൻ വേറെ ഒരാളെ കണ്ടിട്ടില്ല. മറ്റുള്ളവരിൽ നിന്നും വളരെ വ്യത്യസ്തനാണ് പുള്ളി.
എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ്. ചേട്ടൻ സംസാരിക്കുന്ന രീതിയും വളരെ ഇഷ്ട്ടമാണ്.ഞാൻ പറയുന്നതൊക്കെ വളരെ നന്നായി ശ്രദ്ധിക്കുന്ന ആളായിരുന്നു അദ്ദേഹം. പുള്ളി അങ്ങനെ എല്ലാവരും പറയുന്നതൊന്നും ശ്രദ്ധിക്കുന്ന ആളല്ല. എല്ലാവരും ഫോട്ടോയൊക്കെ എടുക്കുമ്പോൾ ഞാൻ പറയും ‘ചേട്ടാ ഒന്ന് നിന്ന് കൊടുക്കെന്ന്, അപ്പൊ പുള്ളി ഒന്ന് നോക്കിയിട്ട് ആ ന്നാ നിക്കാം’ എന്ന് പറയും. വളരെ സ്വീറ്റ് ആയിട്ടുള്ള ആളാണ്. നമ്മൾ നന്നായി സംസാരിക്കുകയാണെങ്കിൽ പുള്ളി നന്നായി നമ്മളെ കേൾക്കും,’ രജിഷ പറഞ്ഞു.
വിനായകന്റെ കഴിവുകൊണ്ട് അവാർഡ് കിട്ടിയതാണ് ചർച്ച ചെയ്യേണ്ടപ്പെടേണ്ടിയിരുന്നതെന്നും അദ്ദേഹത്തിന്റെ നിറമല്ല ചർച്ച ചെയ്യേണ്ടിയിരുന്നതെന്നും താരം കൂട്ടിച്ചേർത്തു.
‘വിനായകൻ ചേട്ടന് അവാർഡ് കിട്ടിയപ്പോൾ ചർച്ച ചെയ്യേണ്ടിയിരുന്നത് അദ്ദേഹത്തിന്റെ നിറമില്ല. അവാർഡ് കിട്ടിയത് പുള്ളീടെ കഴിവുകൊണ്ടാണ്. അദ്ദേഹം അത് അർഹിച്ചിട്ടും ഉണ്ടായിരുന്നു. അതാണ് അവിടെ ചർച്ച ചെയ്യേണ്ട വിഷയം. അല്ലാത്തെ അദ്ദേഹത്തിന്റെ കളർ അല്ല. കാണാൻ വളരെ ഹോട്ടായിട്ടുള്ള ഒരാളാണ് പുള്ളി. വളരെ സുന്ദരനുമാണ് വിനായകൻ ചേട്ടൻ,’ രജിഷ പറഞ്ഞു.