കഴിഞ്ഞ ദിവസം കാര്‍ത്തിക് സുബ്ബരാജ് വിളിച്ചു; ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ആ സിനിമക്ക് വേണ്ടി അവസരം വേണ്ടെന്ന് വെച്ചു: രാജേഷ് മാധവന്‍
Entertainment
കഴിഞ്ഞ ദിവസം കാര്‍ത്തിക് സുബ്ബരാജ് വിളിച്ചു; ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ആ സിനിമക്ക് വേണ്ടി അവസരം വേണ്ടെന്ന് വെച്ചു: രാജേഷ് മാധവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 15th May 2024, 9:07 pm

‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സ്വീകാര്യനായ താരമാണ് രാജേഷ് മാധവന്‍. തനിക്ക് കഴിഞ്ഞ ദിവസം കാര്‍ത്തിക് സുബ്ബരാജില്‍ നിന്ന് കോള്‍ വന്നതിനെ കുറിച്ച് സംസാരിക്കുകയാണ് രാജേഷ്.

തനിക്ക് വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുള്ള സംവിധായകരില്‍ ഒരാളായിരുന്നു കാര്‍ത്തിക് സുബ്ബരാജെന്നും അദ്ദേഹത്തിന്റെ സിനിമകള്‍ ഒരുപാട് ഇഷ്ടമാണെന്നും താരം പറയുന്നു. എന്നാല്‍ ആ സമയത്ത് തനിക്ക് മലയാളത്തില്‍ മറ്റൊരു സിനിമയുള്ളത് കാരണം പോകാന്‍ സാധിക്കില്ലെന്നും രാജേഷ് മാധവന്‍ പറയുന്നു.

തന്റെ ഏറ്റവും പുതിയ ചിത്രമായ സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയുടെ പ്രൊമോഷന്റെ ഭാഗമായി സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു രാജേഷ്.

‘കഴിഞ്ഞ ദിവസം ഒരു കോള്‍ വന്നിരുന്നു. എന്നാല്‍ എനിക്ക് അതെടുക്കാന്‍ സാധിച്ചില്ല. എനിക്ക് ആ സമയത്ത് മറ്റൊരു സിനിമയുള്ളത് കൊണ്ട് ഡേറ്റ് ഉണ്ടാകില്ല. എടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്ന കോളായിരുന്നു അത്.

ഒരു നായകന്‍ ആകണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. എന്റെ സ്വപ്നത്തില്‍ പോലും ലീഡ് ക്യാരക്ടര്‍ ചെയ്യണമെന്ന് ഉണ്ടായിരുന്നില്ല. തമിഴില്‍ അഭിനയിക്കാനുള്ള ആഗ്രഹമില്ലായിരുന്നു. എന്തൊക്കെ ആയി തീരണമെന്നതിന് സ്വപ്നങ്ങള്‍ ഉണ്ടായിരുന്നില്ല. നടനായപ്പോള്‍ ഇനി കരിയര്‍ എങ്ങോട്ട് പോകുമെന്ന് അറിയാന്‍ എനിക്ക് ആഗ്രഹമുണ്ട്.

കാര്‍ത്തിക് സുബ്ബരാജ് ആയിരുന്നു കഴിഞ്ഞ ദിവസം വിളിച്ചത്. പുള്ളിയുടെ പടത്തിലേക്കാണ് വിളി വന്നത്. എനിക്ക് വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുള്ള സംവിധായകരില്‍ ഒരാളായിരുന്നു അദ്ദേഹം. ആളുടെ സിനിമകള്‍ ഒരുപാട് ഇഷ്ടമാണ്. പക്ഷേ ആ സമയത്ത് എനിക്ക് ഇവിടെ വേറെ ഒരു സിനിമയുള്ളത് കാരണം പോകാന്‍ പറ്റില്ല,’ രാജേഷ് മാധവന്‍ പറഞ്ഞു.


Content Highlight: Rajesh Madhavan Talks About Karthik Subbaraj’s Call