Entertainment
ലാലേട്ടന്‍ തിരിഞ്ഞപ്പോള്‍ എനിക്ക് ഡയലോഗ് പറയാന്‍ പറ്റിയില്ല, ഒടുക്കം ക്ലോസ് എടുക്കേണ്ടി വന്നു; രാജീവ് പരമേശ്വരന്‍ പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jul 22, 04:05 am
Thursday, 22nd July 2021, 9:35 am

മിസ്റ്റര്‍ ഫ്രോഡ് എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവം പറയുകയാണ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ രാജീവ് പരമേശ്വരന്‍.

മോഹന്‍ലാലിനൊപ്പമുള്ള സീനില്‍ അഭിനയിച്ചപ്പോള്‍ പേടി കാരണം ഡയലോഗ് പറയാന്‍ കഴിയാതെ വന്ന അവസ്ഥയെപ്പറ്റിയാണ് രാജീവ് പറയുന്നത്.

‘ആ സീനില്‍ ലാലേട്ടന്‍ തിരിയുമ്പോഴാണ് ഞാന്‍ ഡയലോഗ് പറയേണ്ടത്. ലാലേട്ടന്‍ തിരിയുമ്പോള്‍ വായ തുറന്ന് എനിക്ക് ഡയലോഗ് പറയാന്‍ പറ്റിയില്ല. അത്രയും പോസിറ്റീവ് എനര്‍ജിയുള്ള ഒരാള്‍ മുന്നില്‍ നിന്ന് തിരിഞ്ഞാല്‍ നമുക്ക് അയാളെ നോക്കി നില്‍ക്കാനേ കഴിയൂ.

അക്കാര്യം ഞാന്‍ എന്റെ സുഹൃത്തുക്കളോടും പറഞ്ഞിട്ടുണ്ട്. അസോസിയേറ്റ് ഡയറക്ടറും ക്യാമറാമാനും സഹായിച്ച് ഒടുക്കം ആ സീന്‍ ക്ലോസ് അപ്പ് എടുക്കുകയായിരുന്നു,’ രാജീവ് പറയുന്നു.

മോഹന്‍ലാലിനും മമ്മൂട്ടിക്കുമെല്ലാമൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് കാണുന്നതെന്നും ചെറിയ റോളുകളാണ് ചെയ്തിട്ടുള്ളതെങ്കിലും സന്തോഷമുണ്ടെന്നും രാജീവ് പറഞ്ഞു.

ദിലീപ് ചിത്രമായ പാപ്പി അപ്പച്ചയിലേക്ക് വിളിച്ച അനുഭവവും രാജീവ് പങ്കുവെച്ചു.

‘സീരിയലില്‍ അഭിനയിക്കുമ്പോഴാണ് പാപ്പി അപ്പച്ചയിലേക്ക് വിളിക്കുന്നത്. ദിലീപേട്ടനെ ചെന്നുകാണാനാണ് റോഷന്‍ ചിറ്റൂര്‍ വിളിച്ചപ്പോള്‍ പറഞ്ഞത്. അങ്ങനെ ചെന്നുകാണുകയായിരുന്നു. എന്നെ കൂടാതെ വേറെയും ചിലര്‍ ദിലീപേട്ടനെ കാണാന്‍ വന്നിരുന്നു. അങ്ങനെ ഒടുക്കം എന്നെയാണ് സെലക്ട് ചെയ്തിരിക്കുന്നതെന്ന് ദിലീപേട്ടന്‍ പറയുകയായിരുന്നു,’ രാജീവിന്റെ വാക്കുകള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Rajeev Parameswar shares experience about Mohanlal