ആഗസ്റ്റ് 26 നായിരുന്നു ഒന്നാം ഘട്ട വോട്ടെടുപ്പ്. ആഗസ്റ്റ് 29 ന് രണ്ടാം ഘട്ടവും മൂന്നാം ഘട്ടം സെപ്റ്റംബര്‍ ഒന്നിനുമായിരുന്നു നടന്നത്. ആറ് ജില്ലകളിലെ തദ്ദേശസ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
1,564 പഞ്ചായത്ത് അംഗങ്ങള്‍, ആറ് ജില്ലാ പഞ്ചായത്ത് അധ്യക്ഷന്മാര്‍, ഉപാധ്യക്ഷന്മാര്‍, 200 അംഗങ്ങള്‍ തുടങ്ങിയവര്‍ക്കു വേണ്ടിയുള്ള തെരഞ്ഞെടുപ്പാണിത്.
സംസ്ഥാനത്ത് കോണ്‍ഗ്രസ് പാളയത്തിലെ പടലപ്പിണക്കങ്ങള്‍ മുതലെടുത്ത് ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചുവരാനാകുമെന്ന കണക്കുകൂട്ടലിലായിരുന്നു ബി.ജെ.പി. എന്നാല്‍ ബി.ജെ.പിയുടെ കണക്കുകൂട്ടലുകളെ അപ്രസക്തമാക്കിയാണ് കോണ്‍ഗ്രസിന്റെ ജയം.