Movie Day
'ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെ അവതരിപ്പിക്കണം' ആഗ്രഹം തുറന്ന് പറഞ്ഞ് രജനീകാന്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2019 Dec 23, 10:17 am
Monday, 23rd December 2019, 3:47 pm

ചെന്നൈ: സിനിമയില്‍ ട്രാന്‍സ് ജെന്‍ഡര്‍ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞ് രജനീകാന്ത്.

പുതിയ സിനിമയായ ‘ദര്‍ബാറി’ന്റെ ട്രെയിലര്‍ ലോഞ്ചിങിനിടെയാണ് തനിക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്ന് രജനി വെളിപ്പെടുത്തിയത്.

40-35 കൊല്ലമായി സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന താന്‍ 160 സിനിമകള്‍ ചെയ്തിട്ടുണ്ട്. എല്ലാത്തരം വേഷങ്ങളും ചെയ്തിട്ടുണ്ടെന്നും ഇനി ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെ അവതരിപ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും രജനീകാന്ത് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേ സമയം പൊലീസ് വേഷങ്ങളോട് താത്പര്യമില്ലെന്നും ദര്‍ബാറിലേത് വ്യത്യസ്തമായ പൊലീസ് വേഷമായതു കൊണ്ടാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കുന്ന വേഷങ്ങള്‍ ചെയ്യുന്നതാണ് തനിക്ക് ഇഷ്ടം. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തോട് താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് വേഷം ചെയ്യാന്‍ വളരെയധികം ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം, ദര്‍ബാറിലേത് വ്യത്യസ്തമായ പൊലീസ് വേഷമാണെന്നും അദ്ദേഹം പറഞ്ഞു.

ദര്‍ബാറില്‍ ആദിത്യ അരുണാചലം എന്ന പൊലീസ് ഓഫീസറുടെ വേഷത്തിലാണ് രജനി എത്തുന്നത്. എ.ആര്‍ മുരുഗദോസും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദര്‍ബാര്‍.

1992 ല്‍ പുറത്തിറങ്ങിയ പാണ്ഡ്യന്‍ എന്ന സിനിമയ്ക്ക് ശേഷം രജനി 27 വര്‍ഷങ്ങള്‍ക്കു ശേഷം രജനികാന്ത് പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ദര്‍ബാര്‍.

നയന്‍താര നായിക ആവുന്ന ചിത്രത്തില്‍ ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടിയാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.