റോക്ക് ആൻഡ്‌ റോൾ കണ്ട് മമ്മൂക്കയാണ് ആ സിനിമയിലേക്ക് എന്നെ വിളിക്കുന്നത്: റായ് ലക്ഷ്മി
Entertainment
റോക്ക് ആൻഡ്‌ റോൾ കണ്ട് മമ്മൂക്കയാണ് ആ സിനിമയിലേക്ക് എന്നെ വിളിക്കുന്നത്: റായ് ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 11th June 2024, 12:19 pm

കുറഞ്ഞകാലം കൊണ്ട് മലയാള പ്രേക്ഷകർക്കിടയിൽ തന്റെതായ സ്ഥാനം നേടിയെടുത്ത തെന്നിന്ത്യൻ നടിയാണ് റായ് ലക്ഷ്മി.

മോഹൻലാൽ – രഞ്ജിത്ത് കൂട്ടുകെട്ടിൽ പിറന്ന റോക്ക് ആൻഡ്‌ റോൾ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ റായ് ലക്ഷ്മി അണ്ണൻ തമ്പി, ക്രിസ്ത്യൻ ബ്രദേർസ്, രാജാധിരാജ, ടു ഹരിഹർ നഗർ 2 തുടങ്ങിയ ഒരുപിടി മലയാള സിനിമകളുടെ ഭാഗമായിട്ടുണ്ട്. ഡി. എൻ. എ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുകയാണ് താരം.

അണ്ണൻ തമ്പി എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിൽ അഭിനയിച്ചതിനെ കുറിച്ച് പറയുകയാണ് റായ് ലക്ഷ്മി. ചിത്രത്തിലേക്ക് തന്നെ തെരഞ്ഞെടുത്തത് മമ്മൂക്കയാണെന്നും റോക്ക് ആൻഡ്‌ റോൾ കണ്ടിട്ടാണ് മമ്മൂട്ടി തന്നെ വിളിക്കാൻ തീരുമാനിച്ചതെന്നും താരം പറയുന്നു. മമ്മൂട്ടിയോടൊപ്പവും മോഹൻലാലിനൊപ്പവുമെല്ലാം അഭിനയിക്കാൻ കഴിഞ്ഞത് വലിയ ആകാംക്ഷയാണ് നൽകിയതെന്നും റായ് ലക്ഷ്മി സില്ലി മോങ്ക്സ് മോളിവുഡിനോട് പറഞ്ഞു.

‘റോക്ക് ആൻഡ്‌ റോൾ കണ്ടിട്ട് മമ്മൂക്കയാണ് എന്നെ അണ്ണൻ തമ്പിയിലേക്ക് സജെസ്റ്റ് ചെയ്യുന്നത്. അതാണ് ഞാനറിഞ്ഞ കാര്യം. അദ്ദേഹത്തിനൊപ്പം വർക്ക്‌ ചെയ്യാൻ തുടങ്ങിയപ്പോഴാണ് ഞാനത് അറിഞ്ഞത്. അദ്ദേഹം റോക്ക് ആൻഡ്‌ റോൾ കണ്ടിട്ടുണ്ടെന്ന് പറഞ്ഞു. അത് കേട്ടപ്പോൾ ഞാൻ അദ്ദേഹത്തോട് നന്ദി പറഞ്ഞു.

ഞാൻ ശരിക്കും വലിയ ആകാംക്ഷയിലായിരുന്നു ലാലേട്ടന്റെ കൂടെ ഒരു സിനിമ അഭിനയിച്ചതിന് ശേഷം അടുത്ത പടം മമ്മൂക്കയുടെ കൂടെയാണെന്ന് അറിഞ്ഞപ്പോൾ. അൻവർ റഷീദിന്റെ കൂടെ സിനിമ ചെയ്യാൻ കഴിഞ്ഞതും ഒരു ഭാഗ്യമാണ്. അൻവർ ഇന്ന് വലിയൊരു സംവിധായകനും നിർമാതാവുമാണല്ലോ,’റായ് ലക്ഷ്മി പറയുന്നു.

അതേസമയം കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, ഉപ്പുകണ്ടം ബ്രദേർസ് തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾ ഒരുക്കിയ ടി. എസ്. സുരേഷ് ബാബു ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡി.എൻ.എ. അഷ്‌കർ സൗദാൻ നായകനാവുന്ന ചിത്രത്തിൽ റിയാസ് ഖാൻ, ബാബു ആന്റണി, അജു വർഗീസ് തുങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Content Highlight: Rai lakshmi Talk About Her Malayalam Movies