വയനാട്: മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കു സഹായമെത്തിക്കാന്‍ അഭ്യര്‍ഥനയുമായി വയനാട് എം.പിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. വയനാട് വലിയ കെടുതിയെ നേരിടുകയാണെന്നും ആയിരങ്ങളെ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും രാഹുല്‍ ഫേസ്ബുക്കില്‍ പോസ്റ്റില്‍ പറഞ്ഞു.
ക്യാമ്പുകളിലേക്ക് ആവശ്യമുള്ള സാധനങ്ങളുടെ പട്ടികയും രാഹുല്‍ കുറിച്ചിട്ടുണ്ട്.
പോസ്റ്റ് ഇങ്ങനെ- ‘ഒരപേക്ഷ.. എന്റെ പാര്‍ലമെന്ററി മണ്ഡലമായ വയനാടിനെ പ്രളയം ബാധിച്ചിരിക്കുകയാണ്. വീട് നഷ്ടപ്പെട്ട ആയിരക്കണക്കിനാളുകളെ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. താഴെപ്പറയുന്ന സാധനങ്ങള്‍ അടിയന്തരമായി വേണ്ടതാണ്.’
ഒപ്പം ഈ സാധനങ്ങള്‍ എവിടെയാണ് എത്തിക്കേണ്ടതെന്നും രാഹുല്‍ കുറിച്ചിട്ടുണ്ട്. ഫോണ്‍ നമ്പരുകളും നല്‍കിയിട്ടുണ്ട്.
ഇന്നലെ കേരളത്തിലെത്തിയ രാഹുല്‍, തനിക്ക് മണ്ഡലത്തില്‍ കൂടുതല്‍ ദിവസം ഉണ്ടാവണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്നങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉന്നയിച്ചതിനാല്‍ രാഹുല്‍ എത്ര ദിവസം മണ്ഡലത്തില്‍ ഉണ്ടാവുമെന്ന് അറിയില്ല.