Fact Check
ഐഷി ഘോഷിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ നേര്‍ക്കും; ഇടതുകൈയ്യാല്‍ സല്യൂട്ട് ചെയ്യുന്ന ചിത്രത്തിന് പിന്നിലെ വസ്തുത ഇങ്ങനെയാണ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jan 28, 06:55 am
Tuesday, 28th January 2020, 12:25 pm

ന്യൂദല്‍ഹി: ജെ.എന്‍.യു കാമ്പസിനകത്ത് പുറത്ത് നിന്നെത്തിയ എ.ബി.വി.പി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ അദ്ധ്യക്ഷ ഐഷി ഘോഷിന് കൈയ്യിന് പരുക്കേറ്റിരുന്നു. ഐഷി ഘോഷിനെതിരെയും വിദ്യാര്‍ത്ഥികള്‍ക്കും നേരെ നടന്ന ആക്രമണത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്ന ഘട്ടത്തിലാണ് ഒരു ചിത്രം വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇടതുകയ്യില്‍ ഉണ്ടായിരുന്ന പാസ്റ്റര്‍ വലതുകയ്യിലേക്ക് മാറിയെന്നായിരുന്നു ചിത്രത്തിനോടൊപ്പം പ്രചരിച്ചത്. പിന്നീട് ആ ചിത്രം മോര്‍ഫ് ചെയ്തതാണെന്ന് തെളിഞ്ഞിരുന്നു. അതിന് ശേഷം വീണ്ടും ഒരു ചിത്രം ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എം.പി ഇടതുകയ്യാല്‍ ദേശീയ പതാകയെ സല്യൂട്ട് ചെയ്യുന്നു എന്നാണ് ആ ചിത്രത്തോടൊപ്പം പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഈ ചിത്രവും ഐഷി ഘോഷിന്റെ ചിത്രം മോര്‍ഫ് ചെയ്തത് പോലെയുള്ളതാണ്.

എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വലതുകയ്യാല്‍ രാഹുല്‍ ഗാന്ധി സല്യൂട്ട് ചെയ്യുന്ന ചിത്രം വിവിധ മാധ്യമങ്ങളില്‍ നേരത്തെ പ്രസിദ്ധീകരിച്ചതാണ്. അതേ ചിത്രം മോര്‍ഫ് ചെയ്താണ് ഇപ്പോഴത്തെ പ്രചരണം.