പെര്‍ത്തില്‍ വീണ്ടും ട്വിസ്റ്റ്, 38 വര്‍ഷത്തെ ചരിത്രം തിരുത്തിയ ഇന്ത്യന്‍ കൊടുങ്കാറ്റ്!
Sports News
പെര്‍ത്തില്‍ വീണ്ടും ട്വിസ്റ്റ്, 38 വര്‍ഷത്തെ ചരിത്രം തിരുത്തിയ ഇന്ത്യന്‍ കൊടുങ്കാറ്റ്!
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 24th November 2024, 9:32 am

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരം പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

നിലവില്‍ മത്സരത്തിലെ മൂന്നാം ദിനം തുടങ്ങിയപ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സാണ് ഇന്ത്യ നേടിയത്. ടീമിന് വേണ്ടി ഓപ്പണര്‍മാരായ യശസ്വി ജെയ്‌സ്വാളും കെ.എല്‍. രാഹുലും മികച്ച ഇന്നിങ്‌സാണ് കളിച്ചത്. രാഹുല്‍ 176 പന്തില്‍ നിന്ന് അഞ്ച് ഫോര്‍ അടക്കം 77 റണ്‍സിനാണ് പുറത്തായത്. രണ്ടാമനായി ഇറങ്ങിയ ദേവ്ദത്ത് പടിക്കല്‍ 13 റണ്‍സ് നേടി ക്രീസിലുണ്ട്.

എന്നാല്‍ ജെയ്സ്വാള്‍ പെര്‍ത്തില്‍ ഐതിഹാസിക നേട്ടമാണ് ഇപ്പോള്‍ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ തന്റെ ആദ്യ സെഞ്ച്വറി പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്. നിലവില്‍ 246 പന്തില്‍ 11 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 131* റണ്‍സ് നേടി ക്രീസില്‍ തുടരുകയാണ് ജെയ്‌സ്വാള്‍. ആദ്യ വിക്കറ്റില്‍ രാഹുലുമായി 201 റണ്‍സിന്റെ ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പാണ് ജെയ്‌സ്വാള്‍ നേടിയത്. ഇതോടെ ഇരുവരും പെര്‍ത്തില്‍ മറ്റൊരു ചരിത്രം തന്നെയാണ് കുറിച്ചത്.

ഓസ്‌ട്രേലിയയില്‍ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് സ്വന്തമാക്കാനാണ് ഇരുവര്‍ക്കും സാധിച്ചത്. 38 വര്‍ഷം മുമ്പ് സുനില്‍ ഗവാസ്‌കറും കെ. ശ്രീകാന്തും നേടിയ 191 റണ്‍സിന്റെ കൂട്ടുകെട്ട് തകര്‍ത്താണ് രാഹുലും ജെയ്‌സ്വാളും ഈ ഐതിഹാസിക ചരിത്രം സ്വന്തമാക്കിയത്.

ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരുടെ ഏറ്റവും ഉയര്‍ന്ന പാര്‍ട്ണര്‍ഷിപ്പ്, റണ്‍സ്, ഗ്രൗണ്ട്, തീയതി

യശസ്വി ജയ്‌സ്വാള്‍ & കെ.എല്‍. രാഹുല്‍ – 201 – പെര്‍ത്ത് 23/നവംബര്‍/2024*

സുനില്‍ ഗവാസ്‌കര്‍ & കെ. ശ്രീകാന്ത് – 191 – സിഡ്നി – 02/ജനുവരി/1986

രാജേഷ് ചൗഹാന്‍ & സുനില്‍ ഗവാസ്‌കര്‍ – 165 – മെല്‍ബണ്‍ – 07/ഫെബ്രുവരി/1981

ആകാശ് ചോപ്ര & വിരേന്ദര്‍ സെവാഗ് – 141 – മെല്‍ബണ്‍ – 26/ഡിസംബര്‍/2003

വിനോദ് മങ്കാട് & സി.ടി. സര്‍വതെ – 124 – മെല്‍ബണ്‍ – 01/ജനുവരി/1948

ആകാശ് ചോപ്ര & വിരേന്ദര്‍ സെവാഗ് – 123 – സിഡ്നി – 02/ജനുവരി/2004

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് തെരഞ്ഞെടുക്കുകയും തുടര്‍ന്ന് 150 റണ്‍സിന് ഓള്‍ ഔട്ടുമായായി. തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിനെ 104 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ട് ചെയ്ത് വമ്പന്‍ തിരിച്ചുവരവ് നടത്തുകയും ചെയ്തു.

Content Highlight: Rahul And Jaiswal In Great Record Achievemenet In Test Cricket