ക്ലേ കോര്‍ട്ടിന്റെ രാജകുമാരന്‍ റാഫേല്‍ നദാലിന് പരിക്ക്. അടിവയറ്റില്‍ ചെറിയ തോതിലുള്ള കീറല്‍ (Tear) ആണ് താരത്തിനുണ്ടായിരിക്കുന്നത്.
ബുധനാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനലിന് ശേഷം താരം അടിയന്തര സ്‌കാനിങ്ങിന് വിധേയനായിരുന്നു. ടെയ്‌ലര്‍ ഫ്രിറ്റ്‌സിനെതിരെ വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ 3-6, 7-5, 3-6, 7-5, 7-6 (10/4) എന്ന സ്‌കോറിന് വിജയിച്ചതിന് പിന്നാലെയായിരുന്നു താരം ആശുപത്രിയിലെത്തിയതും സ്‌കാനിങ്ങിന് വിധേയനായതും.
എന്നാല്‍ പരിക്ക് തീരെ ചെറുതാണെന്നും വെള്ളിയാഴ്ച നിക് കിര്‍ഗിയോസ്‌കിനെതിരെ നടക്കുന്ന സെമി ഫൈനല്‍ കളിക്കാന്‍ തന്നെയാണ് നദാല്‍ ഒരുങ്ങുന്നതെന്നും സ്‌പോര്‍ട്‌സ് മാധ്യമമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ഗ്രാന്‍ഡ്സ്ലാമിന്റെ മൂന്നാം പദം ലക്ഷ്യമിടുന്നതിനാല്‍ ടൂര്‍ണമെന്റിലെ തന്റെ ഭാവി പങ്കാളിത്തത്തെ കുറിച്ച് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
‘എനിക്കിതിനെ കുറിച്ച് കൃത്യമായ വിവരം തരാന്‍ സാധിക്കില്ല. കാരണം ഞാനിപ്പോള്‍ നിങ്ങള്‍ക്ക് വ്യക്തമായ ഒരു ഉത്തരം നല്‍കുകയും നാളെ മറ്റെന്തെങ്കിലും സംഭവിക്കുകയും ചെയ്താല്‍ നിങ്ങളെന്നെ കള്ളന്‍ എന്ന് വിളിക്കില്ലേ,’ നദാല്‍ പറഞ്ഞു.
സമാനമായ സാഹചര്യം 2009 യു.എസ് ഓപ്പണിലുമുണ്ടായിരുന്നു. അന്ന് രണ്ട് സെന്റീമീറ്റര്‍ നീളത്തിലുള്ള കീറലായിരുന്നു നദാലിനുണ്ടായത്. എന്നാല്‍ അതിന് പിന്നാലെ സെമി ഫൈനലില്‍ ചാമ്പ്യനായ മാര്‍ട്ടിന്‍ ഡെല്‍ പോട്രോയോട് തോല്‍ക്കുകയായിരുന്നു.
Content Highlight: Rafael Nadal Suffers a Tear To Abdomen During Quarterfinal Win – Report