Advertisement
Film News
രാധേ രാധേ വസന്തരാധേ തേടുന്നതാരെ; മഹാവീര്യറിലെ ആദ്യഗാനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Apr 15, 01:03 pm
Friday, 15th April 2022, 6:33 pm

നിവിന്‍ പോളിയേയും ആസിഫ് അലിയേയും കേന്ദ്രകഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന മഹാവീര്യറിലെ ആദ്യഗാനം പുറത്ത്. രാധേ രാധേ വസന്തരാധേ എന്ന ഗാനത്തിന്റെ ലിറിക്ക് വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്.

ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഇഷാന്‍ ചബ്രയാണ് സംഗീതം നല്‍കിയിരിക്കുന്നത്. വിദ്യാധരന്‍ മാസ്റ്ററും ജീവന്‍ പത്മകുമാറുമാണ് ഗാനം പാടിയിരിക്കുന്നത്. ഏപ്രില്‍ മൂന്നിന് പുറത്ത് വന്ന മഹാവീര്യരുടെ ട്രെയ്‌ലര്‍ ശ്രദ്ധ നേടിയിരുന്നു. എം. മുകുന്ദനാണ് ചിത്രത്തിന്റെ കഥ എഴുതുന്നത്.

ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ചിത്രം, നര്‍മ്മ -വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെയാണ് കടന്നു പോകുന്നത്.

1983, ആക്ഷന്‍ ഹീറോ ബൈജു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിവിന്‍ പോളി – എബ്രിഡ് ഷൈന്‍ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘മഹാവീര്യര്‍.

ആസിഫ് അലി, ലാല്‍, സിദ്ധിഖ്, ഷന്‍വി ശ്രീവാസ്തവ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. പോളി ജൂനിയര്‍ പിക്‌ച്ചേഴ്‌സും ഇന്ത്യന്‍ മൂവി മേക്കേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

സംസ്ഥാന അവാര്‍ഡ് ജേതാവായ ചന്ദ്രു സെല്‍വരാജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ചിത്ര സംയോജനം -മനോജ്, ശബ്ദ മിശ്രണം -വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, കലാ സംവിധാനം -അനീസ് നാടോടി, വസ്ത്രാലങ്കാരം -ചന്ദ്രകാന്ത്, മെല്‍വി. ജെ, ചമയം -ലിബിന്‍ മോഹനന്‍, മുഖ്യ സഹ സംവിധാനം -ബേബി പണിക്കര്‍.

Content Highlight: radhe radhe song from mahaveeryar song out