ന്യൂദല്‍ഹി: ധാന്യങ്ങളുടെ സംഭരണം വൈകുന്നതിനെതിരെ കര്‍ഷകര്‍ നടത്തുന്ന സമരങ്ങള്‍ക്ക് മുന്നില്‍ വഴങ്ങി ഹരിയാന സര്‍ക്കാര്‍. സമരത്തിന്റെ ഭാഗമായി നെല്ലും തിനയും സംഭരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ കേന്ദ്ര ഭക്ഷ്യ സഹമന്ത്രി അശ്വിനി ചൗബേയുമായി ദല്‍ഹിയില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് ധാന്യങ്ങള്‍ സംഭരിക്കാന്‍ തീരുമാനിച്ചത്.
ധാന്യങ്ങള്‍ സംഭരിക്കാന്‍ വൈകുന്നതിനെ തുടര്‍ന്ന് കര്‍ണാലില്‍ ഖട്ടറിന്റെ വീടിന് സമീപം കര്‍ഷകര്‍ സമരം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര സഹമന്ത്രിയുമായി ഖട്ടര്‍ കൂടിക്കാഴ്ച നടത്തിയത്.
‘ചര്‍ച്ചയില്‍ തീരുമാനിച്ച പ്രകാരം ഹരിയാന സര്‍ക്കാര്‍ ഞായറാഴ്ച മുതല്‍ നെല്ലും തിനയും സംഭരിച്ച് തുടങ്ങുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. സംഭരണത്തിനാവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും ഹരിയാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പഞ്ചാബില്‍ അവര്‍ സംഭരണം തുടങ്ങിയിട്ടുമുണ്ട്. നാളെ മുതല്‍ ഇരു സംസ്ഥാനങ്ങളും കര്‍ഷകരില്‍ നിന്നും ധാന്യങ്ങള്‍ വാങ്ങിത്തുടങ്ങും,’ ചൗബേ പറഞ്ഞു.
The procurement (of Kharif crops) will start from tomorrow in Haryana as well as Punjab: Ashwini Kumar Choubey, MoS, Consumer Affairs, Food & Public Distribution in Delhi pic.twitter.com/8rS3t765lF
എന്നാല്‍ ധാന്യങ്ങളുടെ ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് സംഭരണം വീണ്ടും നേരത്തെയാക്കുന്നത്. നാളെ മുതല്‍ ഞങ്ങള്‍ സംഭരണം ആരംഭിക്കും,’ ചര്‍ച്ചകള്‍ക്ക് ശേഷം ഖട്ടര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വെള്ളിയാഴ്ച പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രധാമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
‘കൃഷിയാണ് നമ്മുടെ പ്രധാന വരുമാന സ്രോതസ്സ്. കര്‍ഷകര്‍ നിരന്തര സമരത്തിലാണെന്നും കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് അടിയന്തരമായി ഒരു പ്രശ്നപരിഹാരം വേണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്,’ എന്നാണ് മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ചന്നി പറഞ്ഞത്.