പൂനെയില്‍ കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ 16 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി
Rescue
പൂനെയില്‍ കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ 16 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st February 2019, 11:06 am

പൂനെ: 200 അടി താഴ്ചയുള്ള കുഴല്‍ കിണറില്‍ വീണ ആറു വയസുകാരനെ 16 മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി. പൂനെയിലെ അംബേഗോണ്‍ തെഹ്‌സില്‍ ഗ്രാമത്തിലാണ് സംഭവം. രവി പണ്ഡിറ്റ് ഭില്‍ എന്ന കുട്ടിയെയാണ് രക്ഷപ്പെടുത്തിയത്.

കിണറില്‍ പത്ത് അടി താഴെയായി കുടുങ്ങി കിടക്കുകയായിരുന്നു രവി. ദേശീയ ദുരന്ത നിവാരണ സേനയും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

കുഴല്‍ കിണറിന് സമീം കളിച്ചുകൊണ്ടിരിക്കെയാണ് രവി വീണത്. സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ അച്ഛനും അമ്മയും പുറത്ത് ജോലിത്തിരക്കുകളിലായിരുന്നു.