ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് ചേതേശ്വര്‍ പൂജാര. ടീമിന്റെ നട്ടെല്ലായി റണ്‍സ് നേടാനും വിക്കറ്റ് കാക്കാനും പൂജാരക്ക് സാധിക്കാറുണ്ട്. ബാറ്റിങ്ങില്‍ ടീമിന്റെ വിശ്വസ്ഥനാണ് പൂജാര.
ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ സസെക്‌സ് ടീമിന്റെ ഭാഗമാണ് പൂജാര. ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രം സജീവമായ താരത്തിന് ബാറ്റിങ് മെച്ചപ്പെടുത്താനാണ് കൗണ്ടി ക്രിക്കറ്റ് കളിക്കുന്നത്.
പൂജാര ബൗള്‍ ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സസെക്‌സ് ടീമിപ്പോള്‍. തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലാണ് അവര്‍ വീഡിയോ പങ്കുവെച്ചത്. പൂജാരയുടെ ഒരു ഓവര്‍ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചത്.
ലെഗ് സ്പിന്നാണ് താരം എറിഞ്ഞത്. ഒരോവര്‍ മാത്രം എറിഞ്ഞ പൂജാര എട്ട് റണ്‍സാണ് വിട്ടുകൊടുത്തത്. ഇതിന് മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു തവണയാണ അദ്ദേഹം ബൗള്‍ ചെയ്തത്. എന്നാല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 42 ഓവറോളം അദ്ദേഹം ചെയ്തിട്ടുണ്ട്.
ഓവറിനെക്കുറിച്ച് പറയുമ്പോള്‍, പൂജാര തന്റെ ആദ്യ പന്ത് ഒരു റാങ്ക് ലോങ്-ഹോപ്പ് ബൗള്‍ ചെയ്തു, രണ്ടാമത്തേതും അതേപൊലൊരു ബൗള്‍ തന്നെയായിരുന്നു. രണ്ട് ഷോര്‍ട്ട്-ലെങ്ത്ത് പന്തുകള്‍ എറിഞ്ഞ പൂജാര, മൂന്നാം പന്ത് ഫുള്‍ ടോസ് ചെയ്തു. തന്റെ നാലാമത്തെ പന്തില്‍ പൂജാര ഒരു പെര്‍ഫെക്റ്റ് ഡെലിവറി എറിഞ്ഞപ്പള്‍ അത് ബാറ്റര്‍ ബഹുമാനിച്ചു. അഞ്ചാം പന്ത് ബാറ്റര്‍ മിഡ് ഓഫിലേക്ക് കളിച്ചപ്പോള്‍, ആറാം പന്ത് ലെഗ് സ്റ്റമ്പിന് ലക്ഷ്യമാക്കിയാണ് താരം എറിഞ്ഞത്. എന്നാല്‍ ബാറ്റര്‍ പന്ത് തട്ടിയകറ്റുകയായിരുന്നു.
An over of @cheteshwar1 bowling. 🚨 pic.twitter.com/I4PdyeCxCx
— Sussex Cricket (@SussexCCC) July 13, 2022
Content Highlights: Pujara bowled in County Cricket fot Sussex