national news
നജീബിന് നീതി തേടി ദല്‍ഹിയില്‍ പ്രതിഷേധ മാര്‍ച്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Oct 15, 02:44 pm
Monday, 15th October 2018, 8:14 pm

ദല്‍ഹി: നജീബിന്റെ തിരോധാനത്തില്‍ സി.ബി.ഐ.അന്വേഷണം അവസാനിപ്പിച്ച സാഹചര്യത്തില്‍ നീതിതേടിയും സംഘപരിവാര്‍ അതിക്രമങ്ങളില്‍ പ്രതിഷേധിച്ചും ദല്‍ഹിയില്‍ മാര്‍ച്ച് നടത്തി.

യുണൈറ്റഡ് എഗൈന്‍സ്റ്റ് ഹെയ്റ്റിന്റെ നേതൃത്വത്തില്‍ മണ്ടി ഹൗസില്‍ നിന്ന് പാര്‍ലമന്റ് സ്ട്രീറ്റിലേക്കായിരുന്നു മാര്‍ച്ച്. നജീബിന്റെ മാതാവ് ഫാത്തിമ നഫീസ, രോഹിത് വെമുലയുടെ അമ്മരാധിക വെമുല എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

രണ്ടുവര്‍ഷം മുമ്പ് ഇതേ ദിനത്തിലാണ് എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദനത്തെ തുടര്‍ന്ന് ജെ.എന്‍.യു. വിദ്യാര്‍ഥിയായ നജീബിനെ കാണാതാകുന്നത്.

ALSO READ: ലൈംഗീകാരോപണം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തക്കെതിരെ മാനനഷ്ടകേസ് കൊടുത്ത് എം.ജെ അക്ബര്‍

മകന്റെ തിരോധാനത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് മാതാവ് ഫാത്തിമ നഫീസ പറഞ്ഞു.

ഇവര്‍ക്കുപുറമെ പശുവിറച്ചിയുടെ പേരില്‍ ആള്‍ക്കൂട്ട കൊലപാതകത്തിനിരയായ ജുനൈദിന്റെ മാതാവ് സൈറ ഖാന്‍, ഗുജറാത്തില്‍ നിന്ന കാണാതായ മജീദിന്റെ ഭാര്യ അഷിയാന തെബ എന്നിവരും പങ്കെടുത്തു.

വിവിധ പ്രതിപക്ഷ നേതാക്കള്‍, ആക്ടിവിസ്റ്റുകള്‍, ജെ.എന്‍.യു,ജാമിയ,ദല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും മാര്‍ച്ചിന്റെ ഭാഗമായി