ലഖ്‌നൗ: രാജസ്ഥാനില്‍ കോട്ടയില്‍ കുട്ടികള്‍ മരിച്ചതില്‍ തനിക്കെതിരെ ബി.എസ്.പി അദ്ധ്യക്ഷ മായാവതി നടത്തിയ വിമര്‍ശനത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. മായാവതി വീട്ടില്‍ നിന്നിറങ്ങി മരിച്ച കുട്ടികളുടെ കുടുംബങ്ങളെ കാണണം എന്നാണ് പ്രിയങ്ക ഗാന്ധിയുടെ മറുപടി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കോട്ടയിലെ കുട്ടികളുടെ മരണത്തെ കുറിച്ച് താന്‍ വിവരങ്ങള്‍ തേടിയെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് വേണ്ടി കോണ്‍ഗ്രസിന്റെ ഒരു സംഘം ആശുപത്രി സന്ദര്‍ശിച്ചെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇത്രയും ഗൗരവമായ ഒരു സംഭവം നടന്നിട്ടും പ്രിയങ്ക ഗാന്ധിയെ പോലൊരു വനിതാ നേതാവ് നിശബ്ദത പുലര്‍ത്തുന്നത് ദൗര്‍ഭാഗ്യകരമാണ്. ഉത്തര്‍പ്രദേശില്‍ ചെയ്യുന്നത് പോലെ കോട്ടയിലെ കുട്ടികളുടെ മാതാക്കളെ പോയി കാണുവാന്‍ പ്രിയങ്ക തയ്യാറാവുന്നതാണ് നന്നാവുക എന്നായിരുന്നു മായാവതിയുടെ വിമര്‍ശനം.
കോട്ടയില്‍ പ്രിയങ്ക പോവാതിരിക്കുന്നത് അര്‍ത്ഥമാക്കുന്നത് ഉത്തര്‍പ്രദേശില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവരുടെ കുടുംബങ്ങളില്‍ സന്ദര്‍ശനം നടത്തിയത് നാടകമാണ് എന്നാണെന്നും മായാവതി പറഞ്ഞിരുന്നു.