ഒരു സിനിമ എൻഗേജിങ് ആണെങ്കിൽ ആ ചിത്രത്തിന്റെ ഡ്യൂറേഷൻ എത്ര വലുതാണെങ്കിലും പ്രേക്ഷകരെ അത് സ്വാധീനിക്കില്ല എന്നാണ് പൃഥ്വിരാജ് പറയുന്നത്. 30 സെക്കന്റ് ഉള്ള ഇൻസ്റ്റാഗ്രാം റീലാണെങ്കിലും ഇഷ്ടമായില്ലെങ്കിൽ നമ്മൾ സ്കിപ് ചെയ്യുമെന്നും പൃഥ്വിരാജ് പറഞ്ഞു. ഫിലിം കമ്പാനിയൻ സൗത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഒരു ഫീച്ചർ സിനിമയുടെ ഡ്യൂറേഷൻ എന്ന് പറയുന്നത് അത് പ്രദർശിപ്പിക്കുന്നവരെയാണ് കൂടുതൽ സ്വാധീനിക്കുന്നത്. ഒരു 30 സെക്കന്റ് മാത്രമുള്ള ഇൻസ്റ്റാഗ്രാം റീലാണെങ്കിൽ പോലും അത് ഇഷ്ടമാവുന്നില്ലെങ്കിൽ 10 സെക്കന്റിനുള്ളിൽ തന്നെ നമ്മൾ അത് സ്കിപ് ചെയ്യും.
അതുപോലെ ഒരു 3 മണിക്കൂർ ഫീച്ചർ സിനിമയാണെങ്കിൽ അത് പ്രേക്ഷകർക്ക് ഇഷ്ടമാവുന്നുണ്ടെങ്കിൽ അതിന്റെ നീളം ഒരു പ്രശ്നമേയല്ല. ഞാൻ എന്റെ സഹ സംവിധായകരോടും പറയുന്ന കാര്യമാണിത്. ഞാൻ സംവിധാനം ചെയ്യുന്ന എംമ്പുരാൻ എന്ന ചിത്രവും കുറച്ച് വലിപ്പമുള്ള സിനിമയാണ്.
ഞാൻ അവരോട് പറയുന്ന ഒരു കാര്യമുണ്ട്. ഈ സിനിമയുടെ അവസാനത്തെ 45 മിനിറ്റ് കാണുന്ന പ്രേക്ഷകർക്ക് വർക്ക് ആവുന്നുണ്ടെങ്കിൽ തീർച്ചയായും ആ സിനിമ 3 മണിക്കൂർ വർക്കാവുമെന്ന്.
ഞാൻ വലിയ രീതിയിൽ വിശ്വാസിക്കുന്ന ഒരു കാര്യമുണ്ട് നമുക്ക് എത്ര ലെങ്ത്തുള്ള സിനിമകൾ വേണമെങ്കിലും ചെയ്യാം. സിനിമയുടെ ഡ്യൂറേഷൻ എന്നത് പ്രേക്ഷകരെ സ്വാധീനിക്കുന്നില്ല. സിനിമ എൻഗേജിങ് ആയാൽ മതി.