Entertainment
ഞാനൊരു സെൽഫിഷ് ഫിലിം മേക്കർ: ഖാലിദ് റഹ്മാൻ

ഉസ്താദ് ഹോട്ടൽ, നോർത്ത് 24 കാതം, എ ബി സി ഡി, സപ്തമശ്രീ തസ്കരഹ എന്നീ ചിത്രങ്ങളിൽ സഹസംവിധായകനായി മലയാള സിനിമാരംഗത്തേക്ക് കടന്നുവന്നയാളാണ് ഖാലിദ് റഹ്മാൻ. അനുരാഗ കരിക്കിൻ വെള്ളമാണ് ഖാലിദ് ആദ്യമായി സംവിധാനം ചെയ്ത സിനിമ.

പിന്നീട് ഉണ്ട, ലവ്, തല്ലുമാല എന്നീ ചിത്രങ്ങളും ഖാലിദ് സംവിധാനം ചെയ്തു. അദ്ദേഹത്തിൻ്റെ അടുത്ത ചിത്രം ആലപ്പുഴ ജിംഖാന റിലീസാകാൻ പോകുകയാണ്. പറവ, മായാനദി, മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിതങ്ങളിൽ അതിഥി വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട് ഖാലിദ് റഹ്മാൻ.

ഇപ്പോൾ താനൊരു സെൽഫിഷ് ഫിലിം മേക്കറാണ് എന്ന് പറയുകയാണ് ഖാലിദ് റഹ്മാൻ.

ഭയങ്കര സെൽഫിഷ് ആയിട്ടുള്ള ഫിലിം മേക്കറാണ് താനെന്നും സ്ക്രിപ്റ്റ് എഴുതുന്ന സമയത്ത് തന്നെ തന്നെയാണ് ആലോചിക്കാറുള്ളതെന്നും ഖാലിദ് പറയുന്നു. വേറെ കഥകളിൽ വർക്ക് ചെയ്യുമ്പോഴും ഓരോ സീനിലും തന്നെ ആലോചിച്ചിട്ട് തന്നെയാണ് വർക്ക് ചെയ്യാറുള്ളതെന്നും പറയുകയാണ് ഖാലിദ്.

ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഖാലിദ് റഹ്മാൻ ഇക്കാര്യം പറഞ്ഞത്.

‘ഭയങ്കര സെൽഫിഷ് ആയിട്ടുള്ള ഫിലിം മേക്കറാണ് ഞാൻ. സ്ക്രിപ്റ്റ് എഴുതുന്ന സമയത്താണെങ്കിലും അല്ലെങ്കിൽ കഥകളിൽ വർക്ക് ചെയ്യുമ്പോഴാണെങ്കിലും എന്നെ തന്നെയാണ് അവിടെ കാണുന്നത്. പത്മ തിയേറ്ററിൽ ഞാൻ ടിക്കറ്റ് എടുത്ത് കയറി തിയേറ്ററിൽ ഇരുന്ന് കാണുമ്പോൾ ഉറപ്പായിട്ടും കൂവും.

ഇതാണ് ഓരോ സീനിലും ഞാൻ ആലോചിക്കാറുള്ളത്. ഇതുവരെയും അങ്ങനെയാണ് ആലോചിച്ചിട്ടുള്ളത്. അപ്പോൾ അതനുസരിച്ചാണ് ഞാൻ വർക്ക് ചെയ്യുന്നത്. എനിക്കിഷ്ടപ്പെടുമോ എന്ന് നോക്കും, ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇല്ല. എന്നെ എക്സൈറ്റ് ചെയ്യിപ്പിക്കാൻ വേണ്ടി മാക്സിമം എഫേർട്ട് ഞാൻ ഇടും,’ ഖാലിദ് റഹ്മാൻ പറഞ്ഞു.

Content Highlight: Khalid Rahman Says He Is a Selfish Film Maker