Entertainment
എന്റെ അച്ഛന്‍ നടനാണെങ്കിലും സിനിമയില്‍ വരാന്‍ എന്നെ സ്വാധീനിച്ചത് ആ രണ്ട് പേര്‍: പൃഥ്വിരാജ്

മോഹന്‍ലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും രജിനികാന്തിനെ കുറിച്ചും സംസാരിക്കുകയാണ് പൃഥ്വിരാജ്. തന്റെ ജനറേഷനിലുള്ള ആളുകള്‍ സിനിമയില്‍ എത്താന്‍ ഒരുപരിധിവരെ കാരണം മമ്മൂട്ടിയും മോഹന്‍ലാലുമാണെന്ന് പൃഥ്വിരാജ് പറയുന്നു.

അവര്‍ക്കൊപ്പം സിനിമ ചെയ്യാനാവുന്നതാണ് ഏറ്റവും വലിയ അവാര്‍ഡ് എന്നും സിനിമയില്‍ എത്ര അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ചോദിച്ചാല്‍ ഓര്‍മിച്ചെന്ന് വരില്ലെന്നും പക്ഷെ രജിനികാന്തിനോടൊപ്പമുള്ളതും മോഹന്‍ലാലിനൊപ്പമുള്ള അവസരങ്ങള്‍ താന്‍ മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എമ്പുരാന്റെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

‘എന്റെ ജനറേഷനിലുള്ള ആളുകള്‍ സിനിമയില്‍ എത്തിപ്പെടാനുള്ള കാരണം ഒരുപരിധിവരെ മോഹന്‍ലാല്‍ സാറും മമ്മൂട്ടി സാറുമാണ്. ഞങ്ങള്‍ വരുന്നതെല്ലാം ഇവരുടെ സിനിമകള്‍ കണ്ടാണ്. അവരെ പോലെ നടക്കാനും മമ്മൂട്ടി സാറിനെ സംസാരിക്കാനും പോലെ  ഞങ്ങള്‍ ശ്രമിക്കാറുണ്ടായിരുന്നു. എന്റെ അച്ഛന്‍ ഒരു അഭിനേതാവാണ്. എന്നാല്‍ അദ്ദേഹം കുറച്ചുകൂടി മുമ്പുള്ള ജനറേഷനിലെ അഭിനേതാവാണ്.

എന്റെ ജനറേഷനിലുള്ള ആളുകള്‍ സിനിമയില്‍ എത്തിപ്പെടാനുള്ള കാരണം ഒരുപരിധിവരെ മോഹന്‍ലാല്‍ സാറും മമ്മൂട്ടി സാറുമാണ്

സിനിമയും കലാരൂപങ്ങളും എന്നെ സ്വാധീനിക്കാനുള്ള പ്രധാന കാരണം തന്നെ ഇവര്‍ രണ്ടുപേരുമാണ്. ഇപ്പോഴെങ്ങനെയാണോ അവര്‍ ഇന്‍ഡസ്ട്രി റൂള്‍ ചെയ്യുന്നത് അതുപോലെതന്നെയാണ് അന്നും ഉണ്ടായിരുന്നത്. സിനിമ എന്ന മീഡിയത്തോട് കൂടുതല്‍ അടുക്കാനുള്ള വലിയ കാരണം തന്നെ അവര്‍ രണ്ടുപേരുമാണ്.

അതുകൊണ്ടുതന്നെ മോഹന്‍ലാലിനെ പോലെയൊരാളുടെ അടുത്തിരിക്കാനും അദ്ദേഹത്തെ വെച്ച് ഒന്നല്ല, മൂന്ന് തവണ സിനിമ സംവിധാനം ചെയ്യാന്‍ കഴിഞ്ഞതിലും ഞാന്‍ അത്രയേറെ പ്രിവില്ലേജ്ഡാണ്. അദ്ദേഹം എന്റെ അടുത്തിരുന്ന്‌ ഇത്രയും നല്ല വാക്കുകള്‍ പറയുന്നതുതന്നെ എനിക്ക് ആഗ്രഹിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ അവാര്‍ഡാണ്.

രജിനി സാറിനെ വെച്ചൊരു സിനിമ ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. എന്നാല്‍ അത് ചെയ്യാന്‍ എനിക്ക് കഴിഞ്ഞില്ല. എന്നാല്‍ കുറച്ച് ദിവസം മുമ്പ് അദ്ദേഹത്തിന്റെ മുന്നില്‍ എമ്പുരാന്റെ ട്രെയ്ലര്‍ കാണിക്കാന്‍ കഴിഞ്ഞിരുന്നു. അത് കണ്ടതിന് ശേഷം അദ്ദേഹം പറഞ്ഞ വാക്കുകളും ആദ്യഭാഗമായ ലൂസിഫര്‍ കണ്ടതിന് ശേഷം അദ്ദേഹം പറഞ്ഞ വാക്കുകളെല്ലാം എന്നും എന്റെ ഹൃദയത്തില്‍ ഞാന്‍ സൂക്ഷിക്കും.

രജിനി സാറിനെ വെച്ചൊരു സിനിമ ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു

നിങ്ങളെന്നോട് എത്ര അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ചോദിച്ചാല്‍ കൃത്യമായി എനിക്കറിഞ്ഞെന്ന് വരില്ല. എന്നാല്‍ മോഹന്‍ലാല്‍ സാറിനൊപ്പവും രജിനി സാറിനൊപ്പവും എനിക്ക് ലഭിച്ച ഈ അവസരങ്ങള്‍ ഞാന്‍ മറക്കില്ല,’ പൃഥ്വിരാജ് പറയുന്നു.

Content Highlight: Prithviraj Talks About Mammootty, Mohanlal, And Rajinikanth