ന്യൂദല്‍ഹി: ബി.ജെ.പി എം.പിയും മലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യ പ്രതിയുമായ പ്രജ്ഞ സിങ് താക്കൂറിനെ പ്രതിരോധ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയിലേക്ക് നാമനിര്‍ദേശം ചെയ്തു.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലാണ് 21 അംഗ പാര്‍ലമെന്ററി കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി നിലവില്‍ വരുന്നത്.
21 അംഗ പാര്‍ലമെന്ററി കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയില്‍ പ്രതിപക്ഷ നേതാക്കളായ ഫാറൂഖ് അബ്ദുള്ള, എന്‍.സി.പി നേതാവ് ശരദ് പവാര്‍ എന്നിവരും ഉള്‍പ്പെടും.
മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയായ പ്രജ്ഞ സിങ് ഈ വര്‍ഷം ആദ്യം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗ്വിജയ് സിങ്ങിനെ പരാജയപ്പെടുത്തിയാണ് ലോക്‌സഭയില്‍ എത്തിയത്.