രാധേ ശ്യാമിന്റെ പരാജയം; നിര്‍മാതാക്കള്‍ക്ക് 50 കോടി തിരിച്ച് നല്‍കി പ്രഭാസ്
Film News
രാധേ ശ്യാമിന്റെ പരാജയം; നിര്‍മാതാക്കള്‍ക്ക് 50 കോടി തിരിച്ച് നല്‍കി പ്രഭാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 16th May 2023, 12:55 pm

രാധേ ശ്യാം ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്ക് പ്രതിഫലത്തിന്റെ പകുതി മടക്കി നല്‍കി പ്രഭാസ്. ചിത്രത്തില്‍ അഭിനയിക്കുന്നതിനായി 100 കോടി പ്രതിഫലം വാങ്ങിയ പ്രഭാസ് 50 കോടിയാണ് നിര്‍മാതാക്കള്‍ക്ക് മടക്കി നല്‍കിയിരിക്കുന്നതെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏറെ പ്രതീക്ഷകളോടെ തിയേറ്ററുകളിലെത്തിയ രാധേ ശ്യാം 2022ലെ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായിരുന്നു. ഏകദേശം 350 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രം നിര്‍മിച്ചത്.

കൃഷ്ണ കുമാര്‍ സംവിധാനം ചെയ്ത രാധേ ശ്യാം യു.വി. ക്രിയേഷന്‍സും ടി സീരിസും ചേര്‍ന്നാണ് നിര്‍മിച്ചത്. പൂജ ഹെഗ്‌ഡേ നായികയായ ചിത്രം 2022 മാര്‍ച്ച് 11ന് ആണ് റിലീസ് ചെയ്തത്.

പ്രശാന്ത് നീലിന്റെ സലാര്‍, ഓം റൗട്ടിന്റെ ആദിപുരുഷ്, നാഗ് ആശ്വിന്റെ പ്രൊജക്ട് കെ എന്നിവയാണ് റിലീസ് ചെയ്യാനിരിക്കുന്ന പ്രഭാസിന്റെ ചിത്രങ്ങള്‍. ശ്രുതി ഹാസന്‍ നായികയാവുന്ന സലാറില്‍ പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

രാമായണത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ആദിപുരുഷില്‍ ബോളിവുഡ് താരം കൃതി സെനോണാണ് നായികയാവുന്നത്. സെയ്ഫ് അലി ഖാനാണ് ചിത്രത്തില്‍ രാവണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍, ദിഷ പഠാനി തുടങ്ങിയ വലിയ താരനിരയാണ് പ്രൊജക്ട് കെയില്‍ എത്തുന്നത്.

Content Highlight: Prabhas returned half of the remuneration to the makers of Radhe Shyam