കോഴിക്കോട്: കുന്നമംഗലത്ത് ലീഗ്-എസ്.കെ.എസ്.എസ്.എഫ് സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്ക്. ആക്രമണത്തില്‍ പരിക്കേറ്റ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകന്‍ സുഹൈല്‍ നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ഇരുവിഭാഗങ്ങളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംഘര്‍ഷമുണ്ടായിരുന്നു. നേതാക്കള്‍ ഇടപെട്ട് ഇത് പരിഹരിച്ചെങ്കിലും ഇന്നലെ വീണ്ടും തര്‍ക്കം രൂക്ഷമായി.
ഇന്നലെ (ചൊവ്വാഴ്ച്ച) എസ്.കെ.എസ്.എസ്.എഫ്. പ്രവര്‍ത്തകര്‍ ഒരുക്കിയ ഇഫ്താര്‍ ടെന്‍ഡുമായി
ബന്ധപ്പെട്ട തര്‍ക്കമാാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പരിക്കേറ്റ സുഹൈല്‍ എസ്.കെ.എസ്.എസ്.എഫ് മേഖല വൈസ് പ്രസിഡന്റാണ്. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
ആക്രമണത്തില്‍ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. പരാതി കിട്ടിയാല്‍ ഉടന്‍ കേസെടുക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
Content Highlight: League-SKSSSF clash in Kunnamangalam; one injured