കാല്‍മുട്ടിന് ശസ്ത്രകിയ്ക്ക് ഒരുങ്ങി പ്രഭാസ്. രാധേ ശ്യാമിന്റെ പ്രമോഷനുകള്‍ക്ക് ശേഷം താരം ശസ്ത്രക്രിയക്കായി വിദേശത്തേക്ക് പോയെന്ന് ബോളിവുഡ് ഹങ്കാമ റിപ്പോര്‍ട്ട് ചെയ്യുന്നു. ശസ്ത്രക്രിയക്ക് ശേഷം രണ്ട് മൂന്ന് മാസത്തേക്ക് റെസ്റ്റെടുക്കാനാണ് ഡോക്ടര്‍മാര്‍ നല്കിയ നിര്‍ദേശം.
‘സഹോയുടെ ഷൂട്ടിംഗിനിടെയാണ് പ്രഭാസിന്റെ കാലിന് പരിക്കേറ്റത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അേദ്ദഹത്തിന് ശസ്ത്രക്രിയ ചെയ്യണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ പ്രഭാസ് അത് നീട്ടിവെക്കുകയായിരുന്നു.
പിന്നീട് കൊവിഡ് വന്നതിനാല്‍ ശസ്ത്രക്രിയ പിന്നേയും നീളുകയായിരുന്നു. എന്നാലിപ്പോള്‍ അദ്ദേഹം ശസ്ത്രക്രിയക്കായി പോയിരിക്കുകയാണ്,’ പ്രഭാസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറഞ്ഞു.
രാധേ ശ്യാം എന്ന ചിത്രമാണ് താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്തത്. 1970കളിലെ യൂറോപ്പിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ കൈനോട്ടക്കാരനായ വിക്രമാദിത്യനായാണ് പ്രഭാസ് എത്തിയത്.
പൂജ ഹെഗ്ഡേയായിരുന്നു ചിത്രത്തിലെ നായിക. മാര്‍ച്ച് 11നാണ് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.