Entertainment
അമിതാഭ് ബച്ചന്‍ ഇപ്പോള്‍ ക്യാരക്റ്റര്‍ റോള്‍ മാത്രമാണ് ചെയ്യുന്നത് എന്നാല്‍ മമ്മൂട്ടി നായകനായി തന്നെ തുടരുന്നു: സുഹാസിനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 26, 10:37 am
Wednesday, 26th March 2025, 4:07 pm

മലയാള സിനിമയുടെ അഭിമാനമാണ് മമ്മൂട്ടി. മൂന്ന് പതിറ്റാണ്ടുകളിലേറെയായി സജീവമായി അഭിനയ രംഗത്തുള്ള മമ്മൂട്ടി മികച്ച നടനുള്ള ദേശീയപുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ ആറ് തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും, 15 തവണ ഫിലിംഫെയര്‍ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് നടി സുഹാസിനി. വീട്ടില്‍ താന്‍ വലിയൊരു മമ്മൂട്ടി ഫാന്‍ ആണെന്നും മണിരത്നം, മോഹന്‍ലാല്‍ ഫാന്‍ ആണെന്നും സുഹാസിനി പറയുന്നു. ഇന്റര്‍നാഷണല്‍ സിനിമകളുടെ ഒരു ലൈബ്രറിയായി മമ്മൂട്ടി മാറിയെന്നും ഭ്രമയുഗം, കാതല്‍, കണ്ണൂര്‍ സ്‌ക്വാഡ് ഒക്കെ കാണുമ്പോള്‍ അമിതാഭ് ബച്ചന്‍ ഒക്കെ ചെയ്യുന്ന പോലെ മമ്മൂട്ടിയും അതെല്ലാം ആസ്വദിച്ച് ചെയ്യുകയാണെന്നും സുഹാസിനി കൂട്ടിച്ചേര്‍ത്തു.

അമിതാഭ് ബച്ചന്‍ ഇപ്പോള്‍ ക്യാരക്റ്റര്‍ റോള്‍ മാത്രമാണ് ചെയ്യുന്നതെന്നും എന്നാല്‍ മമ്മൂട്ടി നായകനായി തന്നെ തുടരുന്നുവെന്നും സുഹാസിനി പറയുന്നു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു സുഹാസിനി.

‘വീട്ടില്‍ ഞാന്‍ ഒരു വലിയ മമ്മൂട്ടി ആരാധികയും മണിരത്നം വലിയൊരു മോഹന്‍ലാല്‍ ആരാധകനുമാണ്. ഇന്റര്‍നാഷണല്‍ സിനിമകളുടെ ഒരു ലൈബ്രറിയായി മാറിയിരിക്കുകയാണ് മമ്മൂക്ക.

ഭ്രമയുഗം, കാതല്‍ പിന്നെ കണ്ണൂര്‍ സ്‌ക്വാഡ് ഒക്കെ കാണുമ്പോള്‍ അമിതാഭ് ബച്ചന്‍ ഒക്കെ ചെയ്യുന്ന പോലെ അദ്ദേഹം അത് ആസ്വദിച്ച് ചെയ്യുകയാണെന്ന് നമുക്ക് തോന്നും. അമിതാഭ് ബച്ചന്‍ ഇപ്പോള്‍ ക്യാരക്റ്റര്‍ റോള്‍ മാത്രമാണ് ചെയ്യുന്നത് എന്നാല്‍ മമ്മൂട്ടി നായകനായി തന്നെ തുടരുന്നു,’ സുഹാസിനി പറയുന്നു.

Content Highlight: Suhasini Talks About Mammootty