Kerala News
അനധികൃത സ്വത്തുസമ്പാദനക്കേസ്; കെ. ബാബുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഇ.ഡി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 26, 11:05 am
Wednesday, 26th March 2025, 4:35 pm

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ.ബാബു എം.എല്‍.എക്കെതിരെ ഇ.ഡി കുറ്റപത്രം. 2011 മുതല്‍ 2016വരെ മന്ത്രിയായിരിക്കെ അനധികൃതമായി നടത്തിയ സ്വത്ത് സമ്പാദനക്കേസിലാണ് ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 25. 82 ലക്ഷം രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചിട്ടുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇത് ഇ.ഡി കണ്ടുകെട്ടുകയും ചെയ്തു.

വിജിലന്‍സ് കേസിന്റെ അടിസ്ഥാനത്തിലായിരുന്നു ഇ.ഡി അന്വേഷണം നടത്തിയത്. 2016ല്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യുകയും 2018ല്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കേസ് അന്വേഷണം ആരംഭിച്ചത്. 2020ല്‍ കെ.ബാബുവിനെ അടക്കം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

ഇ.ഡി അന്വേഷണത്തിനെതിരെ കെ.ബാബു ഹൈക്കോടതിയെയടക്കം സമീപിച്ചിരുന്നു. എങ്കില്‍ കൂടിയും ഇ.ഡി അന്വേഷണവുമായി മുന്നോട്ട് പോവുകയായിരുന്നു.

ഇ.ഡി അന്വേഷണം പൂര്‍ത്തീകരിച്ച് സമര്‍പ്പിച്ച കുറ്റപത്രം കോടതി പരിഗണിക്കുകയും പരിശോധിക്കുകയും ചെയ്തതിന് ശേഷമായിരിക്കും വിചാരണ ഉണ്ടാവുക.

updating…

Content Highlight: I.D. files chargesheet against K. Babu in disproportionate assets case