Entertainment
എന്ത് മനോഹരമായാണ് ആ മമ്മൂട്ടി ചിത്രം ഇപ്പോള്‍ റീക്രിയേറ്റ് ചെയ്തത്, സൂപ്പറായിട്ടുണ്ട്: ചിയാന്‍ വിക്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 26, 11:06 am
Wednesday, 26th March 2025, 4:36 pm

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള തമിഴ് നടനാണ് വിക്രം. കരിയറിന്റെ തുടക്കത്തില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത വിക്രം മലയാളത്തിലും തന്റെ സാന്നിധ്യമറിയിച്ചിരുന്നു. സേതു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ചിയാന്‍ ഇന്ന് തമിഴിലെ മുന്‍നിര താരങ്ങളിലൊരാളാണ്. വ്യത്യസ്തമായ വേഷപ്പകര്‍ച്ചകളിലൂടെ ഇന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ വിക്രമിന് സാധിക്കുന്നുണ്ട്.

തനിക്കിഷ്ടപ്പെട്ട മലയാളഗാനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് വിക്രം. മലയാളം പാട്ടുകള്‍ ഒരുപാട് കേള്‍ക്കാറുണ്ടെന്നും ചിലത് പാടാന്‍ അറിയാമെന്നും വിക്രം പറഞ്ഞു. കാതോട് കാതോരം എന്ന ചിത്രത്തിലെ ‘നീ എന്‍ സര്‍ഗ സൗന്ദര്യമേ’ എന്ന ഗാനം വിക്രം പാടുകയും ചെയ്തു. ആ പാട്ട് തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും ആ സിനിമയും മനോഹരമാണെന്നും വിക്രം കൂട്ടിച്ചേര്‍ത്തു.

കാതോട് കാതോരം റീക്രിയേറ്റ് ചെയ്താണ് ഇപ്പോള്‍ റിലീസായ രേഖാചിത്രം എന്ന സിനിമ ഒരുക്കിയതെന്നും വിക്രം പറഞ്ഞു. വളരെ മനോഹരമായാണ് കാതോട് കാതോരം റീക്രിയേറ്റ് ചെയ്തതെന്നും വിക്രം കൂട്ടിച്ചേര്‍ത്തു. അത്രയും നല്ല ഒരു സിനിമയുടെ കഥയെ ത്രില്ലറിന്റെ പശ്ചാത്തലത്തിലാണ് രേഖാചിത്രം ഒരുക്കിയതെന്നും വിക്രം പറയുന്നു.

രണ്ട് സിനിമകളും താന്‍ കണ്ടെന്നും രണ്ടും ഒന്നിനൊന്ന് മെച്ചമാണെന്നും വിക്രം കൂട്ടിച്ചേര്‍ത്തു. കാതോട് കാതോരത്തില്‍ മമ്മൂട്ടിയുടെ പെര്‍ഫോമന്‍സ് തനിക്ക് ഇഷ്ടപ്പെട്ടെന്നും വിക്രം പറഞ്ഞു. ആ സിനിമ കണ്ടിട്ടില്ലെങ്കില്‍ തീര്‍ച്ചയായും കാണണമെന്ന് വിക്രം എസ്.ജെ. സൂര്യയോട് പറയുകയും ചെയ്തു. തന്റെ പുതിയ ചിത്രമായ വീര ധീര സൂരന്റെ കേരള പ്രൊമോഷനിടയിലാണ് വിക്രം ഇക്കാര്യം പറഞ്ഞത്.

‘മലയാളം പാട്ടും തമിഴ് പാട്ടുമൊക്കെ എനിക്ക് കേള്‍ക്കാന്‍ വളരെ ഇഷ്ടമാണ്. ചില പാട്ടുകള്‍ പാടാനും അറിയാം. ‘നീ എന്‍ സര്‍ഗ സൗന്ദര്യമേ’ എന്ന പാട്ട് എനിക്ക് ഇഷ്ടപ്പെട്ട ഒന്നാണ്. കാതോട് കാതോരം എന്ന സിനിമയിലെ പാട്ടാണ് അത്. ഈയടുത്ത് ആ സിനിമ റീക്രിയേറ്റ് ചെയ്ത് എടുത്ത പടമാണ് രേഖാചിത്രം. എന്ത് മനോഹരമായാണ് അവരത് ചെയ്തത്.

 

കാതോട് കാതോരത്തിലെ പ്രധാനപ്പെട്ട ആളുകളെ വെച്ച് ത്രില്ലര്‍ പടം എടുത്ത ഒന്നാണ് ആ സിനിമ. രണ്ട് സിനിമയും ഒന്നിനൊന്ന് മെച്ചമാണ്. കാതോട് കാതോരത്തിലെ മമ്മൂട്ടി സാറിന്റെ പെര്‍ഫോമന്‍സും നന്നായിരുന്നു. എസ്. ജെ. സൂര്യ സാര്‍, നിങ്ങള്‍ ഈ സിനിമകള്‍ കണ്ടിട്ടില്ലെങ്കില്‍ തീര്‍ച്ചയായും കാണണം,’ വിക്രം പറയുന്നു.

Content Highlight: Chiyaan Vikram Praises Rekhachithram for recreating Kaathodu Kathoram movie