ന്യൂദല്‍ഹി: ഇന്ത്യന്‍ സംഗീതലോകത്തെ ആദരിച്ചുകൊണ്ട് പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റ് സ്റ്റാമ്പുകള്‍ പുറത്തിറക്കി. സംഗീത ലോകത്ത എട്ട് മഹാരഥന്മാരുടെ മുഖപടവുമായാണ് പുതിയ സ്റ്റാമ്പുകള്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി പ്രകാശനം ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ മൂന്നിന് രാഷ്ട്രപതി ഭവനില്‍ വച്ചായിരുന്നു പ്രകാശനം.
പണ്ഡിറ്റ് രവി ശങ്കര്‍, പണ്ഡിറ്റ് ഭീംസെണ്‍ ജോഷി, ഡി.കെ പട്ടമ്മല്‍, പണ്ഡിറ്റ് മല്ലികാര്‍ജുന്‍ മന്‍സൂര്‍, ഗുണ്‍ഗുബായി ഹന്‍ഗല്‍, പണ്ഡിറ്റ് കുമാര്‍ ഗന്ധര്‍വ, ഉസ്താദ് വിലയറ്റ് അലി ഖാന്‍, ഉസ്താദ് അലി അക്ബര്‍ ഖാന്‍ എന്നി സംഗീതജ്ഞരുടെ മുഖമാണ് പുതിയ സ്റ്റാമ്പികളെ മനോഹരമാക്കുന്നത്.
പുതിയ സ്റ്റാമ്പുകള്‍ ഇവര്‍ക്കുള്ള ആദരമാണെന്ന് രാഷ്ട്രപതി ചടങ്ങില്‍ പറഞ്ഞു. ഈ പ്രതിഭകളുടെ ജീവിതത്തിലും അതുല്യമായ അവരുടെ കഴിവിലും നമുക്ക് അഭിമാനിക്കാമെന്നും സംഗീത ലോകത്തിന് ഇവര്‍ നല്‍കിയ സംഭാവനകള്‍ക്ക് കണക്കില്ലെന്നും വളരെയധികം അഭിമാനത്തോടെയാണ് ഇവരുടെ പേര് ഇവിടെ പരാമര്‍ശിക്കുന്നതെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
ഇനി നമുക്ക് സ്റ്റാമ്പുകളിലൂടെ ഒന്ന് സഞ്ചരിക്കാം…
അടുത്ത പേജില്‍ തുടരുന്നു
പണ്ഡിറ്റ് രവിശങ്കര്‍
ഹിന്ദുസ്ഥാനി സംഗീതലോകത്തെ അതികായനായിരുന്നു പണ്ഡിറ്റ് രവിശങ്കര്‍, സിത്താര്‍ വായിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ കഴിവ് ലേകപ്രസിദ്ധമാണ്.
അടുത്ത പേജില്‍ തുടരുന്നു
പണ്ഡിറ്റ് ഭീംസെന്‍ ജോഷി
ഭക്തിഗാനാലാപനത്തില്‍ പ്രസിദ്ധനാണ് പണ്ഡിറ്റ് ഭീംസെന്‍ ജോഷി. ഭക്തിഗാനങ്ങള്‍ അതിന്റെ എല്ലാ മൂല്യങ്ങളോടും കൂടി ആലപിക്കാനും അതോടൊപ്പം തന്നെ എല്ലാതരം ആസ്വാദകരെയും ഒരുപോലെ കൈയിലെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
അടുത്ത പേജില്‍ തുടരുന്നു
ഗുണ്‍ഗുഭായി ഹന്‍ഗല്‍
സംഗീത ലോകത്തെ മറ്റൊരു അത്ഭുതമാണ് ഗുണ്‍ഗുഭായി ഹന്‍ഗല്‍. 1924 ലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ മഹാത്മ ഗാന്ധി, ജവഹര്‍ ലാല്‍ നെഹ്രു, സരോജിനി നായിഡു, മൗലാന അബ്ദുള്‍ കലാം ആസാദ് തുടങ്ങിയ പ്രമുഖരുടെ മുന്നിലായിരുന്നു ഗുണ്‍ഗുഭായിയുടെ അരങ്ങേറ്റം.
അടുത്ത പേജില്‍ തുടരുന്നു
പണ്ഡിറ്റ് മല്ലികാര്‍ജുന്‍ മന്‍സൂര്‍
പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ ഉള്‍പ്പെടെയുള്ള അവാര്‍ നേടിയിട്ടുള്ള സംഗീതജ്ഞനണ് പണ്ഡിറ്റ് മല്ലികാര്‍ജുന്‍ മന്‍സൂര്‍. മെലഡിയും ഛന്ദസും കലര്‍ത്തി ഗാനത്തിന്റെ തനതായ ഭാവത്തില്‍ ആലപിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
അടുത്ത പേജില്‍ തുടരുന്നു
ഉസ്താദ് വിലയത്ത് അലി ഖാന്‍
പണ്ഡിറ്റ് രവിശങ്കറിനും ഉസ്താദ് അലി അക്ബര്‍ ഖാനും ഒന്നിച്ച് ഇന്ത്യന്‍ സംഗീതത്തിന്റെ മഹത്വം ലോകത്തിന് മുന്നില്‍ എത്തിച്ച സംഗീതജ്ഞനാണ് ഉസ്താദ് വിലയത്ത് അലി ഖാന്‍. ഇരുപതാം നൂറ്റാണ്ടില്‍ ഗായകരെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ഗായകനാണ് ഇദ്ദേഹം.
അടുത്ത പേജില്‍ തുടരുന്നു
ഉസ്താദ് അലി അക്ബര്‍ ഖാന്‍
പതിമൂന്നാമത്തെ വയസ്സില്‍ സംഗീതലോകത്തേക്ക് അരങ്ങേറ്റം കുറിച്ച കലാകാരനാണ് ഉസ്താദ് അലി അക്ബര്‍ ഖാന്‍. ശാസ്ത്രീയ സംഗീത ലോകത്തെ അദ്ധ്യാപകന്‍ എന്ന നിലയിലും വിദ്യാര്‍ത്ഥി എന്ന നിലയിലുംപ്രശസ്തനായ ഇദ്ദേഹം, ഇന്ത്യയുടെ നിധി എന്നണ് അറിയപ്പെടുന്നത്.
അടുത്ത പേജില്‍ തുടരുന്നു
കെ. പട്ടാമ്മാള്‍
എം.എസ്. സുബ്ബലക്ഷ്മി, എം.എല്‍. വസന്തകുമാരി എന്നിവരോടൊപ്പം കര്‍ണാടക സംഗീത ലോകത്തെ ത്രിമൂര്‍ത്തികളിലൊരാളാണ് കെ. പട്ടാമ്മാള്‍. പിന്നണി ഗായിക എന്ന നിലയിലും പ്രശസ്തയായ ഇവര്‍ നാലാം വയസ്സിലാണ് തന്റെ സംഗീതയാത്ര ആരംഭിച്ചത്.
അടുത്ത പേജില്‍ തുടരുന്നു
പണ്ഡിറ്റ് കുമാര്‍ ഗാന്ധര്‍വ
മധ്യപ്രദേശ് സംഗീതത്തെ ജനങ്ങള്‍ക്ക് മുന്നിലെത്തിച്ച സംഗീതജ്ഞനാണ് പണ്ഡിറ്റ് കുമാര്‍ ഗാന്ധര്‍വ, ഭക്തിഗാനങ്ങളിലും നാടന്‍ പാട്ടുകളിലുമുള്ള ഇദ്ദേഹത്തിന്റെ പരീക്ഷണങ്ങള്‍ എറെ ആസ്വാദക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.