Kerala Election 2021
'നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തും'; സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ പൊന്നാനിയില്‍ സി.പി.ഐ.എം പ്രവര്‍ത്തകരുടെ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 08, 12:21 pm
Monday, 8th March 2021, 5:51 pm

മലപ്പുറം: പൊന്നാനിയില്‍ ടി.എം സിദ്ദീഖിനെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം. പി. നന്ദകുമാര്‍ പൊന്നാനിയില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായേക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് പരസ്യമായി ആയിരക്കണക്കിനാളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തും എന്ന ബാനര്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. പ്രകടനത്തില്‍ സ്ത്രീകളുടേയും സജീവസാന്നിധ്യമുണ്ട്.

പൊന്നാനി ടൗണില്‍ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. പി.നന്ദകുമാര്‍ സി.ഐ.ടി.യു ദേശീയ നേതാവ് കൂടിയാണ്.

അതേസമയം സി.പി.ഐ.എം സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുന്നത് അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണ്.

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ മണ്ഡലമാണ് പൊന്നാനി. ജില്ലാ സെക്രട്ടറിയേറ്റ് ശ്രീരാമകൃഷ്ണന്റേയും സിദ്ദീഖിന്റേയും പേരുകളാണ് നല്‍കിയിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ponnani TM Siddhique CPIM Kerala Election