ദിഗ്‌വിജയ് സിങ്ങിന് പുറമെ മധ്യപ്രദേശ് സംസ്ഥാന കോണ്‍ഗ്രസ് മേധാവി ജിതു പട്വാരി, വിജയ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലേക്കുള്ള പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ മുകേഷ് മല്‍ഹോത്രയ്ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ഭന്ദര്‍ എം.എല്‍.എ ഫൂല്‍ സിങ് ബരായ, നിയസമഭാ പ്രതിപക്ഷ ഉപനേതാവ് ഹേമന്ത് കടാരെ, പ്രാദേശിക നേതാവ് ഹരികിഷന്‍ കുശ്വാഹ എന്നിവരുടെ പേരുകളും എഫ്.ഐ.ആറിലുണ്ട്.
ബി.എന്‍.എസ് സെക്ഷന്‍ 126 (2) (പൊതുനിരത്തില്‍ ജനങ്ങളെ തടസപ്പെടുത്തുക), 223 (പൊതുനിര്‍ദേശത്തോടുള്ള അനുസരണക്കേട്), 285 (പൊതുവഴി തടസപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തത്.
കഴിഞ്ഞ ദിവസം ദിഗ്‌വിജയ് സിങ്, പ്രതിപക്ഷ നേതാവ് ഉമംഗ് സിംഗ്ഹാര്‍, ഹേമന്ത് കതാരെ എന്നിവര്‍ക്കെതിരെ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംസ്ഥാനത്തെ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി രാംനിവാസ് റാവത്തിന്റെ പഴയ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്നാണ് എഫ്.ഐ.ആര്‍.
Content Highlight: Police registered a case against Digvijay Singh for violation of election rules