അടുത്തിടെയാണ് കൊല്ലം കിഴക്കേ കല്ലട ചിറ്റുമല ശ്രീദുർഗ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി സംഗീതപരിപാടിക്കിടെ കെ.ജി. മാർക്കോസിന്റെ ഗാനമേള സംഘടിപ്പിക്കുന്നത്.
പരിപാടിക്കിടെ കെ.ജി. മാർക്കോസിനോട് ‘ഇസ്രഈലിൻ നാഥനായി’ എന്ന പാട്ട് പാടാൻ കാണികളിലൊരാൾ ആവശ്യപ്പെട്ടത്. ഒരേ സ്വരത്തിൽ എല്ലാവരും പാട്ട് ആവശ്യപ്പെട്ടതോടെ ആ പാട്ട് പാടിയാണ് മർക്കോസ് ഗാനമേള അവസാനിപ്പിച്ചത്.
ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വരികയും മലയാളികളെല്ലാവരും അതേറ്റെടുക്കുകയും വീഡിയോ വൈറലാകുകയും ചെയ്തു. ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കുകയാണ് കെ.ജി. മാർക്കോസ്.
കല്ലട എന്ന സ്ഥലത്ത് പാടിയപ്പോൾ തന്റെ ആദ്യത്തെ രണ്ടുപാട്ട് കഴിഞ്ഞപ്പോഴേക്കും ഇസ്രഈലിൻ നാഥൻ പാടാൻ പറഞ്ഞെന്നും താൻ പാടാമെന്നാണ് അവരോട് പറഞ്ഞതെന്നും മാർക്കോസ് പറയുന്നു.
കുറച്ചുകൂടി കഴിഞ്ഞപ്പോൾ വീണ്ടും അവർ പറഞ്ഞുവെന്നും അപ്പോൾ താൻ അവരോട് വയസ് കാലത്ത് പൊലീസ് സ്റ്റേഷൻ കയറി ഇറങ്ങി നടക്കാൻ വയ്യെന്നുമാണ് പറഞ്ഞതെന്നും മാർക്കോസ് പറഞ്ഞു.
എന്നാൽ അവർ തന്നോട് പറഞ്ഞത് ഇതൊരു മതസൗഹാർദത്തിന്റെ ഇടമാണെന്നും അവിടെ കല്ലട മുത്തപ്പൻ എന്നുപറയുന്ന ക്രിസ്ത്യൻ അച്ഛനുണ്ടായിരുന്നെന്നും കല്ലട മുത്തപ്പന്റെ പള്ളിയിൽ നിന്നും കൊടിയിറങ്ങി കല്ലട ദേവീക്ഷേത്രത്തിലേക്ക് കൊടിയേറുന്നതെന്ന് അവർ പറഞ്ഞുവെന്നും മാർക്കോസ് വ്യക്തമാക്കി.
അത്തരത്തിലുള്ള സ്ഥലമാണെന്നും ധെര്യമായിട്ട് പാടിക്കോ എന്നുപറഞ്ഞുവെന്നും എന്നിട്ടും താൻ രണ്ടര മണിക്കൂർ കഴിഞ്ഞ് അവസാനമായിട്ടാണ് ആ പാട്ട് പാടിയതെന്നും കെ.ജി.മാർക്കാസ് കൂട്ടിച്ചേർത്തു. ക്യൂ സ്റ്റുഡിയോയിൽ സംസാരിക്കുകയായിരുന്നു മാർക്കോസ്.
‘കല്ലട എന്ന സ്ഥലത്ത് പാടിയപ്പോൾ എന്റെ ആദ്യത്തെ രണ്ടുപാട്ട് കഴിഞ്ഞപ്പോഴും മുന്നിലിരിക്കുന്ന ആളുകൾ വിളിച്ചുപറയുകയാണ് ചേട്ടാ ‘ഇസ്രഈലിൻ നാഥൻ’ പാടൂ എന്ന്. ഞാൻ പാടാം എന്നാണ് പറഞ്ഞത്.
അതുകഴിഞ്ഞ് കുറച്ചുകൂടി കഴിഞ്ഞപ്പോൾ വീണ്ടും അവർ പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു ‘എനിക്ക് വയസ് കാലത്ത് പൊലീസ് സ്റ്റേഷൻ കയറി ഇറങ്ങി നടക്കാൻ വയ്യ’ എന്ന്. അപ്പോഴാണ് അവർ പറഞ്ഞത് ഇവിടെ മതസൗഹാർദത്തിന്റെ ഇടമാണ്. ഇവിടെ കല്ലട മുത്തപ്പൻ എന്നുപറയുന്ന ക്രിസ്ത്യൻ അച്ഛനുണ്ടായിരുന്നു. കല്ലട മുത്തപ്പന്റെ പള്ളിയിൽ നിന്നാണ് കൊടിയിറങ്ങി കല്ലടദേവീക്ഷേത്രത്തിലേക്ക് കൊടിയേറുന്നത്.
അതുപോലെ ഉത്സവം കഴിഞ്ഞിട്ട് കൊടിയിറങ്ങി കല്ലട മുത്തപ്പന്റെ പള്ളിയിലേക്കാണ് കൊണ്ടുപോകുന്നത്. അപ്പോൾ അങ്ങനെയുള്ള സ്ഥലമാണ് സാർ ധൈര്യമായിട്ട് പാടിക്കോ എന്നുപറഞ്ഞു. എന്നിട്ടും ഞാൻ രണ്ടര മണിക്കൂർ അവരെ ഹോൾഡ് ചെയ്തു. ആ ഉത്സവത്തിൽ ലാസ്റ്റ് പാട്ടായിട്ടാണ് ഇസ്രഈലിൻ നാഥൻ പാടുന്നത്,’ കെ.ജി.മാർക്കോസ് പറയുന്നു.
Content Highlight: I said, ‘I can’t walk up and down the police station at my age’ says K.G. Makcos