national news
എനിക്ക് കൃത്യമായി അറിയില്ല എന്നാലും മാര്‍ച്ച് ഏഴിനായിരിക്കും; തെരഞ്ഞെടുപ്പ് തിയതി കമ്മീഷന്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പെ 'പ്രവചിച്ച്' മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Feb 22, 12:39 pm
Monday, 22nd February 2021, 6:09 pm

കൊല്‍ക്കത്ത: കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നത് മാര്‍ച്ച് ഏഴിനായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. അസമില്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2016 ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത് മാര്‍ച്ച് നാലിനായിരുന്നു. എന്റെ ഊഹം ശരിയാണെങ്കില്‍ ഇത്തവണ മാര്‍ച്ച് ഏഴിന് തിയതി പ്രഖ്യാപിക്കും’, മോദി പറഞ്ഞു.

അതേസമയം തിയതി പ്രഖ്യാപിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമാണെന്നും അദ്ദേഹം പിന്നീട് കൂട്ടിച്ചേര്‍ത്തു. തിയതി പ്രഖ്യാപിക്കുന്നത് വരെ അസം, പശ്ചിമ ബംഗാള്‍, പുതുച്ചേരി, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളില്‍ താന്‍ സന്ദര്‍ശിക്കുമെന്നും മോദി പറഞ്ഞു.

ഏപ്രില്‍-മേയ് മാസങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നേരത്തെ കേരളം, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ കമ്മീഷന്‍ പ്രതിനിധികള്‍ നേരിട്ടെത്തി സ്ഥിഗതികള്‍ വിലയിരുത്തിയിരുന്നു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവനന്തപുരത്ത് എത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: PM Modi Hints Election Commission May Declare Poll Schedule of 5 States By March 7