തിരുവനന്തപുരം: മാവോയിസ്റ്റ് ലഘുലേഖ കൈവശംവെച്ചുവെന്നാരോപിച്ച് കോഴിക്കോട് പന്തീരങ്കാവില്‍ നിന്നും അറസ്റ്റിലായ അലന്‍ ഷുഹൈബും താഹ ഫസലും സി.പി.ഐ.എം പ്രവര്‍ത്തകരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ മാവോയിസ്റ്റുകളാണെന്നും പിണറായി പറഞ്ഞു.
തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു പിണറായിയുടെ മറുപടി.
കോഴിക്കോട് അറസ്റ്റിലായ അലനും താഹയും സി.പി.ഐ.എം പ്രവര്‍ത്തകരായിരുന്നല്ലോ എന്ന ചോദ്യത്തിന് ഏത് പാര്‍ട്ടി പ്രവര്‍ത്തകരാ..ഏതിനെ പറ്റിയാ പറയുന്നത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ് ഹെലികോപ്റ്റര്‍ നല്‍കുന്നത്. കേന്ദ്രസംസ്ഥാനസര്‍ക്കാരുകള്‍ തമ്മിലുള്ള ഇടപാടാണ്. നിരക്കില്‍ കാര്യമില്ല. വ്യോമസേനയുടെ സാങ്കേതിക വിദഗ്ധരുമായി ആലോചിച്ചാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ജപ്പാന്‍, കൊറിയ സന്ദര്‍ശനം വിജയകരമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരുടെയെങ്കിലും വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനില്ല. കേരളത്തിന്റെ യുവജനതയെ മുന്നില്‍ക്കണ്ടുള്ള യാത്രയാണ് നടത്തിയത്. ജപ്പാനില്‍ നിന്ന് നൂറുകണക്കിന് കോടി രൂപയുടെ നിക്ഷേപം കേരളത്തില്‍ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എംജി സര്‍വകലാശാല മാര്‍ക്കദാന വിവാദത്തില്‍ മന്ത്രി മോഡറേഷന്‍ കൊടുക്കാന്‍ പറഞ്ഞിട്ടില്ലെന്നും സിന്‍ഡിക്കറ്റിന്റേതാണ് ആ തീരുമാനം. സര്‍വകലാശാല തെറ്റ് തിരുത്തിയെന്നും പിണറായി പറഞ്ഞു.