ഐ.പി.എല്‍ 2023ലെ 25ാം മത്സരം ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുകയാണ്. ഹോം ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുന്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെയാണ് നേരിടുന്നത്.
മത്സരത്തിന് മുമ്പ് ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ക്രിക്കറ്റ് ഇതിഹാസങ്ങളായ ബ്രയാന്‍ ലാറയും സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഗ്രൗണ്ടിലേക്കെത്തിയിരുന്നു. സണ്‍റൈസേഴ്‌സിന്റെ മെന്ററായ ബ്രയാന്‍ ലാറയും മുംബൈ ഇന്ത്യന്‍സിന്റെ ഐക്കണായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഒരുമിച്ച് ഒരിക്കല്‍ക്കൂടി ഗ്രൗണ്ടിലേക്കെത്തിയപ്പോള്‍ ക്രിക്കറ്റ് ലോകമൊന്നാകെ ഹൈദരാബാദിലേക്ക് ചുരുങ്ങിയിരുന്നു.
ഇരുവരുടെയും ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഭരിക്കുന്നത്.
90s കിഡ്‌സിന് നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന തലത്തില്‍ മുംബൈ ഇന്ത്യന്‍ ക്യാപ്ഷന്‍ നല്‍കിയപ്പോള്‍ ഈ ചിത്രത്തിന്റെ എല്ലാ പിക്‌സലുകളും ഐതിഹാസികമാണെന്നായിരുന്നു സണ്‍റൈസേഴ്‌സ് ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്.
Every pixel of this image: LEGENDARY 🧡💙 pic.twitter.com/4yV8HCIDX0
— SunRisers Hyderabad (@SunRisers) April 18, 2023
90s kids, yes, nature is healing. 🥹
Such legends, much epic! 💙🧡#OneFamily #SRHvMI #MumbaiMeriJaan #MumbaiIndians #IPL2023 #TATAIPL @sachin_rt @BrianLara pic.twitter.com/Yi0MSI3RBC
— Mumbai Indians (@mipaltan) April 18, 2023
അതേസമയം, മത്സരത്തില്‍ ടോസ് ജയിച്ച സണ്‍റൈസേഴ്‌സ് ബൗളിങ് തെരഞ്ഞെടുത്തിരിക്കുകയാണ്. നിലവില്‍ രണ്ട് ഓവര്‍ പിന്നിടുമ്പോള്‍ മുംബൈ ഇന്ത്യന്‍സ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 15 റണ്‍സ് നേടിയിരിക്കുകയാണ്. അഞ്ച് പന്തില്‍ നിന്നും എട്ട് റണ്‍സുമായി ഇഷാന്‍ കിഷനും ഏഴ് പന്തില്‍ നിന്നും ആറ് റണ്‍സുമായി രോഹിത് ശര്‍മയുമാണ് ക്രീസില്‍.
നിലവിലെ പോയിന്റ് പട്ടിക പ്രകാരം ലീഗില്‍ മുംബൈ ഇന്ത്യന്‍സ് എട്ടാം സ്ഥാനത്തും സണ്‍റൈസേഴ്‌സ് ഒമ്പതാം സ്ഥാനത്തുമാണ്. ഇരു ടീമുകളും നാല് വീതം മത്സരങ്ങള്‍ കളിച്ചപ്പോള്‍ രണ്ട് വീതം ജയവും തോല്‍വിയുമാണ് സ്വന്തമായുള്ളത്.
സണ്‍റൈസേഴ്‌സ് ഇലവന്‍
മായങ്ക് അഗര്‍വാള്‍, ഹാരി ബ്രൂക്ക്, രാഹുല്‍ ത്രിപാഠി, ഏയ്ഡന്‍ മര്‍ക്രം (ക്യാപ്റ്റന്‍), ഹെന്റിച്ച് ക്ലാസ്സന്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, മാര്‍കോ ജെന്‍സന്‍, വാഷിങ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, മായങ്ക് മാര്‍ക്കണ്ഡേ, ടി. നടരാജന്‍.
Our playing XI who are ready to jam tonight 🎶🎧 pic.twitter.com/JtrWFYRLec
— SunRisers Hyderabad (@SunRisers) April 18, 2023
മുംബൈ ഇന്ത്യന്‍സ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, കാമറൂണ്‍ ഗ്രീന്‍, ഹൃതിക് ഷോകീന്‍, ടിം ഡേവിഡ്, പീയൂഷ് ചൗള, നേഹല്‍ വദേര, അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്.
Jason is 🔙 and our XI is ready! 💪
Paltan, आवाज होऊन द्या. 🔥#OneFamily #SRHvMI #MumbaiMeriJaan #MumbaiIndians #IPL2023 #TATAIPL @Dream11 pic.twitter.com/OSu32plocN
— Mumbai Indians (@mipaltan) April 18, 2023
Content Highlight: Picture of Brian Lara and Sachin Tendulkar foes viral