പട്ടിണിയായ സിംഹങ്ങള്‍ക്ക് തുണയായി ഫേസ്ബുക്ക് ക്യാംപയിന്‍
Worldnews
പട്ടിണിയായ സിംഹങ്ങള്‍ക്ക് തുണയായി ഫേസ്ബുക്ക് ക്യാംപയിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th January 2020, 10:39 pm

ദിവസങ്ങളായി പട്ടിണികിടന്ന് അവശനിലയിലായ സിംഹങ്ങള്‍ക്ക് തുണയായി ഒരു ഫേസ്ബുക്ക് പോസറ്റ്. കഴിഞ്ഞ ദിവസമാണ് സുഡാനിലെ അല്‍ ഖുറേഷി പാര്‍ക്കില്‍ ഭക്ഷണം കിട്ടാതെ എല്ലും തോലുമായ അഞ്ച് സിംഹങ്ങളുടെ ചിത്രം ഫേസ്ബുക്കില്‍ വ്യാപകമായി പ്രചരിച്ചത്.

ഒസ്മാന്‍ സാലിഹ് എന്ന വ്യക്തിയായിരുന്നു ഈ സിംഹങ്ങളെ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് ഫോട്ടോകള്‍ പോസ്റ്റ് ചെയ്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ ഫോട്ടോകള്‍ പ്രചരിച്ചതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇവയെ രക്ഷിക്കാനുള്ള സഹായഹസ്തങ്ങള്‍ വരുന്നത്. ഇതിനകം തന്നെ നിരവധി വളണ്ടിയര്‍മാര്‍ പാര്‍ക്കിലെത്തുകയും സിംഹങ്ങള്‍ക്കാവശ്യമുള്ള ഭക്ഷണവും ആരോഗ്യനില വീണ്ടെടുക്കാനുള്ള മരുന്നുകളും എത്തിക്കുകയും ചെയ്തു.

പാര്‍ക്കില്‍ മൃഗങ്ങള്‍ക്കാവശ്യവുള്ളത്ര ഭക്ഷണം ലഭിക്കാത്തതാണ് ഇത്രയും മോശം അവസ്ഥ ഇവയ്ക്ക് വരാനുള്ള കാരണം.

സിംഹങ്ങള്‍ക്കാവശ്യമുള്ള ഭക്ഷണം ലഭിക്കാത്തതിനാല്‍ പുറത്തു നിന്നും തങ്ങള്‍ സ്വന്തം കാശുകൊടുത്താണ് ഭക്ഷണം വാങ്ങിക്കൊടുക്കുന്നത് എന്നാണ് പാര്‍ക്ക് മാനേജര്‍ എ.എഫ്.പിയോട് പ്രതികരിച്ചിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തീരെ ഭക്ഷണം ലഭിക്കാത്തതിനാല്‍ സിംഹങ്ങളുടെ ശരീരഭാരത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും നഷ്ടപ്പെട്ടിരുന്നു. അവശനിലയിലായതിനാല്‍ ഭക്ഷണം കഴിക്കാത്ത പറ്റാത്ത ഒരു സിംഹത്തിന് ഭക്ഷണം ദ്രാവക രൂപത്തിലാക്കിയാണ് നല്‍കുന്നത്.